നിരണം : ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കും കോട്ടയം മെഡിക്കൽ കോളേജിലെ ബിന്ദുവിന്റെ മരണത്തിന് കാരണക്കാരിയായ ആരോഗ്യമന്ത്രി വീണ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു കൊണ്ട് കെ പി സി സി സെക്രട്ടറി അഡ്വ. എൻ ഷൈലാജ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അലക്സ് എം വർഗീസ്, എൻ എ ജോസ്, കെ എം സലിം, കുര്യൻ കൂത്തപ്പള്ളി, ജോൺ വാലയിൽ, ജോളി ഈപ്പൻ, ഉഷ തോമസ്, റെജി കണിയാംകണ്ടത്തിൽ, മുഹമ്മദ് അഷറഫ്, സന്റോ തട്ടാറായിൽ, നിധീഷ് തോമസ്, പി ജി കോശി, പി എം സ്കറിയ, അജോയ് കടപ്പിലാരിൽ, ബാബു കടമ്പാട്ടുശ്ശേരി, റെജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments