ad

Ticker

6/recent/ticker-posts

വട്ടപ്പാറയിൽ ഫൂട്ട് ഓവർ ബ്രിഡ്ജിനുള്ള (നടപ്പാതക്ക് ) സ്ഥലം സന്ദർശിച്ചു നിർമ്മിക്കാനുള്ള  റിപ്പോർട്ട് സമർപ്പിക്കാം എന്ന് KNRC അധികൃതർ




 
വളാഞ്ചേരി നഗരസഭയിലെ വട്ടപ്പാറ പ്രദേശത്തു നാഷണൽ ഹൈവേ കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങളുടെ വലിയ ഒരു ആവശ്യം കൂടി നിറവേറ്റപ്പെടുന്നു ..നാഷണൽ ഹൈവേ വന്നതോട് കൂടെ പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങൾക്ക്  കാൽനട യാത്രക്ക് ,വിദ്യാർത്ഥികൾക്ക് ,കച്ചവടക്കാർക്ക് ,വലിയ ബുദ്ധിമുട്ട് ഉണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലും ,പ്രദേശത്തെ കൗൺസിലറും നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മുജീബ് വാലാസിയും 10/07/2025 നു നാഷണൽ ഹൈവേ അതോറിറ്റിക്കും KNRC ക്കും നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് KNRC അധികൃതർ വട്ടപ്പാറയിൽ സന്ദർശനം നടത്തി .കാൽനട യാത്രക്കാർക്ക് വലിയ ഉപകാരമാകുന്ന ഫൂട്ട് ഓവർ ബ്രിഡ്ജിനു ഉള്ള സ്ഥലം അനിയോജ്യമാണ് എന്ന് എന്ന് കണ്ടെത്തി .കോഴിക്കോട്ടേക്ക് പോകുന്ന റോഡിന്റെ വലതു വശം നാഷണൽ ഹൈവേയുടെ തന്നെ സ്ഥലം ഉണ്ട് എന്നാൽ ഇടതു ഭാഗത്തു സ്ഥലം കിട്ടാത്ത സ്ഥിതിയിൽ പ്രദേശത്തു കാരനും സിൽവാൻ ടൈൽസ് ഉടമയുമായ വാണിയം പീടിയേക്കാൽ സൈതാലികുട്ടി ഹാജി 4 മീറ്റർ വീഥിയിൽ 25 മീറ്റർ നീളത്തിൽ സ്ഥലം വിട്ടു തരാമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപ്പാതക്ക് അവസരം കൈവന്നത് .സ്ഥലം കിട്ടിയതിന്റെ  അടിസ്ഥാനത്തിൽ നൽകിയ നൽകിയ കത്ത് പരിഗണിച്ചു കൊണ്ടാണ് ഇന്ന് KNRC അധികൃതർ സ്ഥലം സന്ദർശിച്ചത്.നടപ്പാത വരുന്നതോട് കൂടി ജനങ്ങൾക്ക് വലിയ ആശ്വാസമാകും .നഗരസഭയിലെ ഡിവിഷൻ 33,34 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് കൂടിയാകും ഈ ഓവർ ബ്രിഡ്ജ് .നഗരസഭാ ചെയർമാൻ ശ്രീ അഷ്‌റഫ് അമ്പലത്തിങ്ങൽ ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,കൗൺസിലർ ആബിദ മൻസൂർ ,നാഷണൽ ഹൈവേ ഇൻഡിപെൻഡന്റ് എൻജിനീയർ ശ്രീ ഷാജി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു ..

Post a Comment

0 Comments