ad

Ticker

6/recent/ticker-posts

വർഗീയതയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന ഇടതുപക്ഷ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരും : തോമസ് കെ തോമസ് എം.എൽ.എ

ഇടതുപക്ഷ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽവരുമെന്ന് എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡൻ്റ് തോമസ് കെ തോമസ് എം.എൽ.എ പറഞ്ഞു.എൻ.സി.പി.(എസ്)ആലപ്പുഴ  ജില്ലാ കമ്മറ്റിയിൽ നിന്നുള്ള സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളുടെയും നിയോജക  മണ്ഡലം പ്രസിഡൻ്റുമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സർക്കാർ ജനങ്ങൾക്കുവേണ്ടി, ഭാവി ആവശ്യങ്ങൾ മുൻകൂട്ടിക്കണ്ടുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നത് കേരളത്തിലെ ജനങ്ങൾക്ക് നേരനുഭവമാണ്. വരുന്ന തെരഞ്ഞെടുപ്പുകളിൽ വർഗീയശക്തികളുടെ പിന്തുണയോടെ അധികാരത്തിൽ വരാനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌.വർഗീയതയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നത് ഇടതുപക്ഷമാണ്. രാജ്യത്തിൻ്റെ ഭരണ ഘടന തന്നെ മാറ്റിയെഴുതി മതേതരത്വത്തിൻ്റെ കടയ്ക്കൽ കത്തി വെയ്ക്കുകയാണ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം. ന്യൂന പക്ഷങ്ങളെ കടന്നാക്രമിക്കുന്ന സംഘപരിവാർ - ബി.ജെ.പി സഖ്യത്തിൻ്റെ നടപടിയിൽ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കേരളത്തിലെ കോൺഗ്രസിനാകുന്നില്ല. കോൺഗ്രസ്‌ നേതൃത്വത്തിന്‌ ഐക്യമില്ല. ദേശീയതലത്തിൽപ്പോലും നിലപാട്‌ സ്വീകരിക്കാൻ ആകാത്തവിധം കോൺഗ്രസ്‌ ദുർബലമാണെന്നും,ഈ സാഹചര്യത്തിൽ 
 എൽ.ഡി.എഫ് സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ സംസ്ഥാന നേതാക്കൾക്കുള്ള ബൂത്ത് തലം മുതൽ ചുമതല നൽകി സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ നേതൃയോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് എൻ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് നമ്പിലശേരി, സാദത്ത് ഹമീദ്, രവികുമാര പിള്ള,സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ കെ. പരമേശ്വരൻ, ആസിഫ് അലി, ടി.കെ ഇന്ദ്രജിത്ത്, വി.ടി രഘുനാഥൻ നായർ, മോഹനൻ കാർത്തിക, റാഫി വിളയത്ത്,റോചാ സി മാത്യു, അൻഷാദ് കായംകുളം നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ ജിജോ നെല്ലുവേലി,ലിയാക്കത്ത് പറമ്പി, റ്റി.സി ഉണ്ണികൃഷ്ണൻ,സതീഷ് കുമാർ, എം.എം. സലീം, അഭിലാഷ് മട്ടാഞ്ചേരിൽ. തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments