എടത്വ ▪️സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ദേശീയ പതാക ഉയർത്തി. രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി ആനന്ദാലയം സന്ദേശം നൽകി. വൈസ് പ്രസിഡന്റ് പി.ഡി രമേശ്കുമാർ ഗാന്ധി പ്രതിമയിൽ ഹാരമണിയിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു, ജോയിന്റ് സെക്രട്ടറി ടോമിച്ചൻ കളങ്ങര, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ജോൺസൺ എം.പോൾ,അജി കോശി, ബാബു കൊഴുപ്പക്കളം, ഫ്രാൻസുകുട്ടി ,ജോർജുകുട്ടി പേരങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
✒️ ഡോ.ജോൺസൺ വി ഇടിക്കുള
0 Comments