ad

Ticker

6/recent/ticker-posts

പഠനത്തിനായി ലാപ്ടോപ്പ് വിതരണം ചെയ്തു

കടപ്പുറം ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശുഭാജയൻ, വി പി മൻസൂർ അലി, വാർഡ് മെമ്പർമാരായ സമീറ ശരീഫ്, ടി ആർ ഇബ്രാഹിം,സുനിത പ്രസാദ്, മുഹമ്മദ് നാസിഫ്, പി എ മുഹമ്മദ്, റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് ഓഫീസർ ടോണി സ്വാഗതവും ഫിഷറീസ് കോഡിനേറ്റർ ഹിമ നന്ദിയും പറഞ്ഞു. ബിരുദതലം മുതൽ ഉന്നത വിദ്യാഭ്യാസത്തിലേർപ്പെടുന്നതും, പ്രൊഫെഷണൽ കോഴ്സിന് പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകി വരുന്നത്.

Post a Comment

0 Comments