ad

Ticker

6/recent/ticker-posts

എടത്വ വികസന സമിതിയുടെ ഓണാഘോഷം മത സൗഹാർദ്ധത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി മാറി

എടത്വ : കർമ്മ   രംഗത്ത്  നാലര പതിറ്റാണ്ടുകൾ പിന്നിടുന്ന എടത്വ  വികസന സമിതിയുടെ നേതൃത്വത്തിൽ  ഓണാഘോഷവും പൊതു സമ്മേളനവും  നടന്നു. എടത്വ പാഷൻസ് ഹോട്ടലിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിച്ചു. എടത്വ  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ സന്ദേശം നല്കി.മാധ്യമ പ്രവർത്തകരായ നിസ്സാർ  വീയപുരം,വി ആർ വിനോദ്, അനിൽ ജോർജ് അമ്പിയായം എന്നിവരെ എടത്വാ ഗ്രാമ പഞ്ചായത്ത് ആരോഗ്യ  സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി.  ജോസഫ് ആദരിച്ചു.

രക്ഷാധികാരിമാരായ  ജോജി കരിക്കംപ്പള്ളിൽ,ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം,ഷാജി മാധവൻ,വൈസ് പ്രസിഡന്റ്‌മാരായ അഡ്വ ഐസക്ക് രാജു, പി.ഡി രമേശ്കുമാർ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജോ.സെക്രട്ടറിമാരായ ഷാജി തോട്ടുകടവിൽ, അജി കോശി,എം.ജെ ജോർജ്ജ്,തോമസ് മാത്യൂ കൊഴുപ്പക്കളം,അംഗങ്ങളായ സാബു മാത്യൂ കളത്തൂർ,ഫിലിപ്പ് ജോസ്,ജിജി ജോസഫ്, കെ പി സന്തോഷ്,പി.ഡി. ജോർജ്ജ്ക്കുട്ടി, പിവിഎൻ മേനോൻ,  സാജു കൊച്ചുപുരയ്ക്കൽ,വർഗ്ഗീസ് മാത്യു നെല്ലിക്കൽ,ഫ്രാൻസുകുട്ടി മൂന്നുപറയിൽ, ഷാജി ജോസഫ് , ബിനോമോന്‍ പഴയമഠം എന്നിവർ പ്രസംഗിച്ചു.




ഭാഗ്യശാലിക്ക്  എടത്വ  പുഷ്പ  ബേക്കറി ഏർപ്പെടുത്തിയ സമ്മാനം നല്കി.അത്ത പൂക്കളം ഒരുക്കുന്നതിന് കൺവീനർ പിഡി. രമേശ്കുമാർ നേതൃത്വം നല്കി.എല്ലാം അംഗങ്ങൾക്കും  ഓണക്കോടിയും സമ്മാനിച്ചു. തുടര്‍ന്ന്‌ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി.

Johnson

Post a Comment

0 Comments