ad

Ticker

6/recent/ticker-posts

വിക്ടർ ടി.തോമസ്സിൻ്റെ മാതാവ്  മുളമുട്ടിൽ തുണ്ടിയത്ത് ശോശാമ്മ തോമസ് അന്തരിച്ചു ; സംസ്ക്കാരം നവംബർ 6ന്

കോഴഞ്ചേരി: നീരേറ്റുപുറം പമ്പ ബോട്ട് റേയ്സ് ക്ലബ്ബ് വർക്കിംഗ് പ്രസിഡൻ്റ് വിക്ടർ ടി.തോമസ്സിൻ്റെ മാതാവ്  മുളമുട്ടിൽ തുണ്ടിയത്ത് ശോശാമ്മ തോമസ് (96) അന്തരിച്ചു. ഭൗതികശരീരം നവംബർ 6ന് രാവിലെ 7 മണിക്ക് ഭവനത്തിൽ എത്തിക്കും.
സംസ്കാരം  വ്യാഴാഴ്ച 2 മണിക്ക് കോഴഞ്ചേരി മാർത്തോമ പള്ളിയിൽ  ഡോ: തിയോഡോഷ്യസ്  മാർത്തോമ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.

പരേത അത്തിക്കയം വാഴോലിൽ ചക്കിട്ടയിൽ പുന്നമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ് മാത്യു. 

മക്കൾ: എലിസബത്ത് റോയി (റിട്ട.അധ്യാപിക പത്തനംതിട്ട മാർത്തോ മ്മാ എച്ച്എസ്എസ്), അനിൽ ടി.തോമസ് (യു എസ്എ എക്യുമെനിക്കൽ ഫോറം വൈസ് ചെയർമാൻ), ജെസി ബിജു ചെറിയാൻ, വിൽസൻ ടി.തോമസ് (റിട്ട.സീനിയർ മാനേജർ ഐഒബി), വിക്ടർ ടി. തോമസ് (ബിജെപി ദേശീയ സമിതിയംഗം, നീരേറ്റുപുറം കെ സി മാമൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാൾ പമ്പ ബോട്ട് റേയ്സ് വർക്കിംഗ് പ്രസിഡണ്ട്), സുമിന റജി, പരേതനായ സുശീൽ ടി.തോമസ്. മരുമക്കൾ: നിരണം കുന്നിപ്പറമ്പിൽ മോൾസി ടി.സുശീൽ, തുണ്ടഴം കുന്നേൽ മോനി അനിൽ, തിരുവല്ല പുത്തൻപറമ്പിൽ ബിജു ചെറിയാൻ, തിരുവനന്തപുരം ചെ മ്പകശേരിൽ പ്രിയ വിത്സൻ (അധ്യാപിക മു ക്കോല സെന്റ് തോമസ്  എച്ച്എസ്എസ്), കോഴഞ്ചേരി തേവർകാട്ടിൽ ജ്യോതി വിക്ടർ (സെന്റ് തോമസ് എച്ച്എസ്എ സ് അധ്യാപിക), റെജി വി.ജോൺ (വാളൻപറമ്പിൽ, ബേബി എസ്‌റ്റേറ്റ്, കനകപ്പലം), പരേതനായ റോയി നെല്ലിക്കാല.

നിര്യാണത്തിൽ നീരേറ്റുപുറം പമ്പ ബോട്ട് റേയ്സ് ക്ലബ്ബ് ജനറൽ സെക്രട്ടറി പുന്നൂസ് ജോസഫ്,  ട്രഷറർ ഡോ  സജി പോത്തൻ, എക്സിക്യൂട്ടീവ് ഭാരവാഹികൾ എന്നിവർ അനുശോചിച്ചു.

✒️ ⚫ ഡോ ജോൺസൺ വി.ഇടിക്കുള

Post a Comment

0 Comments