ad

Ticker

6/recent/ticker-posts

ലോക  തപാൽ ദിനത്തിൽ  തലവടി സിഎംഎസ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ മാതാപിതാക്കൾക്ക് സ്നേഹ സന്ദേശം  അയച്ചു.

തലവടി: ലോക  തപാൽ ദിനത്തിൽ  തലവടി സിഎംഎസ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ മാതാപിതാക്കൾക്ക് സ്നേഹ സന്ദേശം  അയച്ചു.

സ്മാർട്ട് ഫോണിന്റേയും സോഷ്യൽ മീഡിയയുടേയും വരവോടെ തപാലോഫീസുകളുടെ സേവനം ഔദ്യോഗികമായ ആവശ്യങ്ങളിൽ മാത്രം ചുരുങ്ങി പോയി എന്ന നിലയിൽ  എത്തിയ സാഹചര്യത്തില്‍ വിദ്യാർത്ഥികൾക്ക്  ഇടയിൽ അവബോധം സൃഷ്ടിക്കാന്‍  ലക്ഷ്യമിട്ട് ആണ് ഇത് സംഘടിപ്പിച്ചത്.കത്തുകളും കാത്തിരിപ്പുമൊക്കെ അത്ഭുതമായി കാണുംവിധം ആളുകൾ മാറിപ്പോയിരിക്കുന്നു.കത്തുകളുടെ ലോകത്തേക്ക് ഇറങ്ങി ചെല്ലണം.,
ഉള്ളുതുറന്നെഴുതണം.,
മറുപടിക്കായ്‌ കാത്തിരിക്കണം.,
ഒറ്റപ്പെടലുകളിൽ.. സ്നേഹത്തിന്റെ മഷി പുരണ്ട കത്തുകൾ പിന്നേയും വായിക്കണം .,വീണ്ടുമെഴുതണം  എന്ന  സന്ദേശം നല്കിയാണ് ഇപ്രകാരം ഒരു ദിനാചരണം സംഘടിപ്പിച്ചതെന്ന്  പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു പറഞ്ഞു. 



കുന്തിരിക്കൽ  ബ്രാഞ്ച്  പോസ്റ്റ് മാസ്റ്റർ ബി. പ്രതിഭാ,അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർമാരായ   ടി. അർജുൻ സീന പി. വർഗ്ഗീസ്  എന്നിവർ വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യൂ,സൂസൻ വി.ഡാനിയേൽ, ആൻസി ജോസഫ്, സാനി എം. ചാക്കോ, ആർ ശ്രീകാന്ത്, സാറാമ്മ ലൂക്കോസ്, എം.കെ സംഗീത ,എ കൊച്ചുമോൾ, അഞ്ജു വീണ രാജപ്പൻ, സലീന കെ. എസ്, റോബി തോമസ്, ആൽബിൻ സാറാ ഡേവിഡ്  എന്നിവർ   നേതൃത്വം നല്കി.





വേറിട്ട പരിപാടി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കിയവരെ  തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരിയും പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റും ആയ റവ മാത്യൂ പി.ജോർജ്, രക്ഷാധികാരിമാരായ ബിഷപ്പ്  തോമസ് കെ ഉമ്മൻ,  റവ. മാത്യൂ ജിലോ നൈനാൻ, പൂർവ്വ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ്,  ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ എബി മാത്യൂ ചോളകത്ത്,സ്കൂൾ ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് ചെറിയാൻ പൂവക്കാട്, സജി  ഏബ്രഹാം, എക്സിക്യൂട്ടീവ് അംഗങ്ങളായ  മാത്യുസ് പ്രദീപ് ജോസഫ്, അഡ്വ.ഐസക്ക് രാജു, സുചീന്ദ്ര ബാബു, ജിബി ഈപ്പൻ എന്നിവർ അഭിനന്ദിച്ചു.
Johnson

Post a Comment

0 Comments