തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രി സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ നവംബർ ഒന്നിന്, കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനിൽ നടക്കും. പുരസ്കാരങ്ങൾ ജസ്റ്റിസ് ബി. കെമാൽ പാഷ സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു. ചടങ്ങിന് ജൂറി ചെയർമാനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ. സ്മിത് കുമാർ, മുൻ ജയിൽ ഡി.ഐ.ജി.യും ജയിൽ ഉപദേശക സമിതി അംഗവുമായ എസ്. സന്തോഷ്, ആകാശവാണി മുൻ ഡയറക്ടർ രാധാകൃഷ്ണൻ, മാധ്യമപ്രവർത്തക ബീന രഞ്ജിനി, മുതിർന്ന മാധ്യമപ്രവർത്തകരായ പ്രേംചന്ദ്, കലാപ്രേമി ബഷീർ, ദൂരദർശൻ വാർത്താ അവതാരക ഹേമലത, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജയ് മോഹൻ, ഗായകൻ ജി. വേണുഗോപാൽ, പ്രൊഫ. അലിയാർ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, എം.എച്ച്. സുലൈമാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അവസാന ഘട്ടമായി ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ കേരളപിറവി സംഗീതാർച്ചന, പ്രേം സിംഗേഴ്സിന്റെ ഗാനസന്ധ്യ, ഷംനാദ് ഭാരത് നയിക്കുന്ന ഭാരത് വോയ്സ് മ്യൂസിക്കൽ നിശ എന്നിവയും ഒരുക്കിയിട്ടുണ്ട്.

0 Comments