ad

Ticker

6/recent/ticker-posts

ലക്കിടിയിൽ വൻ മയക്കുമരുന്ന് വേട്ട യുവതിയും യുവാവും എക്സൈസ് സംഘത്തിന്റെ വലയത്തിൽ

കല്പറ്റ: വൈത്തിരി ലക്കിടി ഭാഗത്ത് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. കല്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു ജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 3.06 ഗ്രാം മെത്താംഫിറ്റമിൻ (Methamphetamine) സഹിതം യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു.

അറസ്റ്റിലായത് കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ മുഹമ്മദ് ശിഹാബ് വി.പി (42)യും താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മൽ ശാക്കിറ എ.കെ (30)യുമാണ്. മയക്കുമരുന്ന് വ്യാപാര ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്നു എക്സൈസ് സംഘം അറിയിച്ചു.

പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വി.കെ, പ്രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബിജ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) അബ്ദുൽ റഹീം എന്നിവരും പങ്കെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

Post a Comment

0 Comments