എടത്വ : ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷന്‍ കുട്ടനാട് മേഖലാ സമ്മേളനം നടന്നു.
മേഖല പ്രസിഡന്റ് ജിയോ ജയിംസ് അധ്യക്ഷത വഹിച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വെൽഫയർ ചെയർമാൻ ബി . ആർ സുദർശനൻ മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എസ് മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനിൽ ഫോക്കസ് റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല സെക്രട്ടറി ടോം ഫ്രാൻസിസ് പരുമൂട്ടിൽ വാർഷിക പ്രവർത്തന റിപ്പോർടും വരവ് ചെലവ് കണക്കുകള്‍ ട്രഷറാർ തോമസ് ജോസഫും അവതരിപ്പിച്ചു.
എടത്വ യൂണിറ്റ് പ്രസിഡന്റ് സുനിൽ സാഗർ, ഗോപിനാഥ പണിക്കർ, വിഎസ് അനീഷ് കുമാർ, ബൈജു ശൈലം, രാഗേഷ് ആർ, എം. പി. ബിന്ദു, സുധി കുമാർ, പ്രമോദ് കുമാർ, സന്തോഷ് വർഗ്ഗീസ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ ,മോൻസി തോട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു
ആർ രാഗേഷ് ( പ്രസിഡന്റ് ), ടോം ഫ്രാൻസിസ് പരുമൂട്ടിൽ ( സെക്രട്ടറി ) , സുധി കുമാർ ( ട്രഷറാർ ) എന്നിവർ അടങ്ങിയ 9 അംഗ കമ്മിറ്റി രൂപികരിച്ചു.
✒️ ഡോ ജോൺസൺ വി.ഇടിക്കുള.
0 Comments