ad

Ticker

6/recent/ticker-posts

ആതവനാട് പി.എച്ച്.സിയിൽ HPV വാക്സിനേഷൻ പദ്ധതിക്ക് തുടക്കം

ആതവനാട്: 14 വയസ് പൂർത്തിയാക്കിയതും 15 വയസ് തികയാത്തതുമായ പെൺകുട്ടികൾക്കായുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ പദ്ധതിക്ക് ആത്മവനാട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ആസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജിത കുന്നക്കാട് അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ. വിനീത HPV വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ചും സർവൈക്കൽ ക്യാൻസർ പ്രതിരോധത്തിൽ ഇതിന്റെ പങ്കിനെക്കുറിച്ചും അവബോധ ക്ലാസ് നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻവർ കടലായി, പഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.

വാക്സിനേഷൻ സ്വീകരിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ യോഗ്യരായ പെൺകുട്ടികൾക്ക് ഘട്ടംഘട്ടമായി വാക്സിൻ നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Post a Comment

0 Comments