കുടനാട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എൻ.സി.പി. (എസ്) സംസ്ഥാന നിർവ്വാഹക സമിതിയംഗം റോച്ചാ സി മാത്യു പറഞ്ഞു.എൻ.സി.പി കൈനകരി മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി വികസന നേട്ടങ്ങൾ സ്വന്തമാക്കുവാൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഖനീയമാണ്.കിഴക്കൻ മേഖലയിലെ കരമാർഗ്ഗമുള്ള വാഹന സഞ്ചാര സൗകര്യമൊരുക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു.4.5 കി.മി. ചുറ്റളവിലുള്ള പുല്ലാട് പാടശേഖരത്തിൻ്റേത് ഉൾപ്പടെയുള്ള പുറം ബണ്ടുകൾ ഓട്ടോ റിക്ഷാ സഞ്ചരിക്കും വിധം കോൺക്രീറ്റ് റോഡുകളായി നവീകരിക്കണമെന്ന് ആവശ്യപ്പട്ട് ഗ്രാമ പഞ്ചായത്ത്, എം.എൽ.എ എന്നിവരുടെ ശുപാർശ അടങ്ങുന്ന നിവേദനം നൽകുന്നതിനും യോഗം തീരുമാനിച്ചു.

0 Comments