എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ വിവിധ രംഗത്ത് മികവ് പുലര്‍ത്തുന്നവർക്ക് വേണ്ടി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാഡിന് എടത്വ ചുടുക്കാട്ടിൽ ജിജി മാത്യൂവും മണിലാൽ ശബരിമലയും അർഹരായി.
ഒക്ടോബര്‍ 5ന് വൈകിട്ട് 7മണിക്ക് എടത്വ പാഷൻസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങില്‍ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാന്‍സിസ് അവാര്‍ഡ് സമ്മാനിക്കും.റീജിയൺ ചെയർമാൻ സുരേഷ് ബാബു,സോൺ ചെയർമാൻ ജൂണി തോമസ് കുതിരവട്ടം എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു.
ബിസിനസ് രംഗത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിലകൊള്ളുന്ന ജിജി മാത്യു കായിക, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ്.ജോർജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെന്റര്‍ ഡയറക്ടര്‍ കൂടിയാണ്.സുനാമി,പ്രളയ,കോവിഡ് സമയത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയിട്ടുണ്ട്.
ക്യാൻവാസിൽ ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ കോറിയിട്ട് ചിത്രരചനയിൽ രണ്ട് ലോക റെക്കോർഡുകൾ നേടിയിട്ടുള്ള മണിലാൽ ശബരിമല 30 സോളോ എക്സിബിഷനുകൾ നടത്തുകയും ലോകമെമ്പാടുമായി 50 ഗ്രൂപ്പ് എക്സിബിഷനുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.26 രാജ്യങ്ങളിൽ നിന്നും 120 കലാകാരന്മാരുടെ വിവരങ്ങൾ സമാഹരിച്ച് "അബ്സൊല്യൂട്ട്" എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
0 Comments