ad

Ticker

6/recent/ticker-posts

ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ ഭാരവാഹികളുടെ  സ്ഥാനാരോഹണവും അവാർഡ് ദാനവും പ്രൗഢഗംഭീരമായി; സുപ്രീം കോടതി അഭിഭാഷക സിനി വർഗ്ഗീസ് വാലയിൽ അംഗത്വം സ്വീകരിച്ചു.

എടത്വ :ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ ഭാരവാഹികളുടെ  സ്ഥാനാരോഹണവും അവാർഡ് ദാനവും  നടന്നു.വിവിധ  മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് വേണ്ടി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എടത്വ ചുടുക്കാട്ടിൽ ജിജി മാത്യൂവിനും മണിലാൽ ശബരിമലയ്ക്കും സമ്മാനിച്ചു.

എടത്വ പാഷൻസ് ഹോട്ടലിൽ പ്രൗഢ ഗംഭീരമായി നടന്ന സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി വൈസ് ഡിസ്ട്രിക്ട് ഗവർണർ  മാർട്ടിൻ ഫ്രാന്‍സിസ് നേതൃത്വം  നല്കി.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.ക്ളബ് വൈസ് പ്രസിഡന്റ് മോഡി  കന്നയിൽ ക്ളബിന്റെ സ്നേഹോപകാരം വൈസ് ഡിസ്ട്രിക്ട് ഗവർണർ  മാർട്ടിൻ ഫ്രാന്‍സിസിന്  സമ്മാനിച്ചു.അഡ്മിനിസ്‌ട്രേറ്റര്‍  ബിനോയി കളത്തൂർ വിശിഷ്ട വ്യക്തികളെ സദസ്സിന്  പരിചയപെടുത്തി.
പ്രവാസി അംഗങ്ങളുടെ നേതൃത്വത്തിൽ  നടത്തി വരുന്ന പദ്ധതികളുടെ രൂപരേഖ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ  പ്രവാസി കോർഡിനേറ്റർ  ജോഷി കുളപ്പുരയ്ക്കലിന്  നല്കി പ്രകാശനം ചെയ്തു.

ചൈൽഡ് ഹുഡ് കാൻസർ ഡിസ്ട്രിക്ട്  പ്രോജക്ട്  കോർഡിനേറ്റർ എം ജി. വേണുഗോപാല്‍,റീജിയൺ ചെയർമാൻ സുരേഷ് ബാബു,സോൺ ചെയർമാൻ ജൂണി  തോമസ് കുതിരവട്ടം,, സോഷ്യൽ സർവീസ് ചെയർപേഴ്സൺ ലയൺ വിൻസൻ ജോസഫ്, മെമ്പർഷിപ്പ് കോർഡിനേറ്റർ കെ ജയചന്ദ്രന്‍,ലേഡീസ് ഫോറം കൺവീനർ ഷേർലി അനിൽ, ഓവർസീസ് കോർഡിനേറ്റർ പിവി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ബിസിനസ്  രംഗത്ത്  കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിലകൊള്ളുന്ന ജിജി മാത്യു കായിക,സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത്‌ സജീവ സാന്നിധ്യവും ജോർജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെന്റര്‍  ഡയറക്ടറും ആണ്.സുനാമി,പ്രളയ,കോവിഡ് സമയത്ത്‌ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിന്ന്  നേതൃത്വം നൽകിയിട്ടുണ്ട്.

ക്യാൻവാസിൽ ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ കോറിയിട്ട് ചിത്രരചനയിൽ യു ആർ എഫ്  വേൾഡ് റിക്കോർഡ് ഉൾപ്പെടെ  2 ലോക റെക്കോർഡുകൾ നേടിയിട്ടുള്ള മണിലാൽ ശബരിമല  30 സോളോ എക്സിബിഷനുകൾ നടത്തുകയും ലോകമെമ്പാടുമായി 50 ഗ്രൂപ്പ് എക്സിബിഷനുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.26 രാജ്യങ്ങളിൽ നിന്നും 120 കലാകാരന്മാരുടെ വിവരങ്ങൾ സമാഹരിച്ച് "അബ്സൊല്യൂട്ട്" എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചടങ്ങിൽ എ.ഐ ബിയോണ്ട് 2030 എന്ന വിഷയം അവതരിപ്പിച്ച് ലോക റെക്കോർഡിൽ ഇടം പിടിച്ച യുവ പരിശീലകൻ റ്റിറ്റോ സെബാസ്റ്റ്യന്‍, മാധ്യമ പ്രവർത്തകരായ ബി. ഹരികുമാര്‍, നിസ്സാർ വീയപുരം, ഷാനവാസ്  എന്നിവരെ  അനുമോദിച്ചു.


സുപ്രീം കോടതി അഭിഭാഷക സിനി വർഗ്ഗീസ് വാലയിൽ , പ്രസിദ്ധ ചിത്രകാരന്‍ മണിലാൽ ശബരിമല, പ്രവാസിയായ  മാത്യൂ ബേബി  എന്നിവർ  പ്രതിജ്ഞ ചൊല്ലി  അംഗത്വം സ്വീകരിച്ചു.പുതിയ വർഷത്തെ ഭാരവാഹികളായി ഡോ ജോൺസൺ വി.ഇടിക്കുള (പ്രസിഡന്റ് ),  ഐ. കെ കോമളൻ,കെ ജയചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാർ ),  ബിൽബി മാത്യു കണ്ടത്തിൽ ( സെക്രട്ടറി ) ബിനോയി  കളത്തൂർ  ( ട്രഷറർ ),  മോഡി കന്നയിൽ  ( അഡ്മിനിസ്‌ട്രേറ്റര്‍  ),വിൻസൻ ജോസഫ് കടുമത്ത് ( സോഷ്യൽ സർവീസ് ചെയർപേഴ്സൺ )  ഷേർലി അനിൽ (  വുമൺസ് ഫോറം കൺവീനർ )എന്നിവർ സ്ഥാനാരോഹണം ചെയ്തു. 

✒️ ഡാനിയേൽ തോമസ് 



Post a Comment

0 Comments