ad

Ticker

6/recent/ticker-posts

തോറയിലെ പുതിയ അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തി ഉദ്ഘാടനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉദ്ഘാടനം നിർവഹിച്ചു

കുറുവ: മങ്കട ബ്ലോക്ക് പഞ്ചായത്ത്, കുറുവ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഭാഗമായി കുറുവ ഗ്രാമപഞ്ചായത്തിലെ തോറ അംഗൻവാടിക്ക് 21 ലക്ഷം രൂപയുടെ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം നിർവഹിച്ചു.

ചടങ്ങിൽ കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറമോൾ പാലപ്ര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജാസിർ കൊട്ടോമ്പാറ, സുനിയ പറവത്ത്, ജനപ്രതിനിധികളായ അസ്മാബി കെ.പി., അസ്മാബി, ഷഹീദ പി.ടി., പുഷ്പ, ഫാത്തിമക്കുട്ടി എന്നിവരും പ്രസംഗിച്ചു.

കെട്ടിട നിർമാണത്തിനായി ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത പൂഴിത്തറ അബ്ദുറഹ്മാൻ (കുഞ്ഞു)ക്ക് ചടങ്ങിൽ നന്ദി അറിയിച്ചു. ബ്ലോക്ക് എൻആർഇജിഎസ് അക്രഡിറ്റഡ് എൻജിനീയർ മുഹമ്മദ് നജീബ്, പഞ്ചായത്തിന്റെ അക്രഡിറ്റഡ് എൻജിനീയർ ഫാറൂഖ് കെ., ഓവർസിയർ റഷീദ്, എൽ.എം.എസ്.സി കമ്മിറ്റി അംഗങ്ങളായ പരി അലവി ഹാജി, വി.പി. അബ്ദുൽ കരീം, കെ. റഫീഖ്, കെ.പി. ഉണ്ണി, വി.പി. ഹംസ, കെ. അബ്ദുൽ നാസർ, കെ. വാസു, പി. രാമൻ, കെ. സുഹൂദ്, എ.പി. നസീർ, അംഗൻവാടി വർക്കർ, ഹെൽപ്പർ, പാങ്ങ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. ബഷീർ, കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി മങ്കട ബ്ലോക്ക് പഞ്ചായത്തിൽ 12 അംഗൻവാടികൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ തുക ഇതിനകം വകയിരുത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ചടങ്ങിൽ അറിയിച്ചു.

Post a Comment

0 Comments