ad

Ticker

6/recent/ticker-posts

വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ പൊതിയുമായി വിദ്യാർത്ഥികൾ.

അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ പൊതിയുമായി വിദ്യാർത്ഥികൾ.ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷണത്തോടുള്ള പങ്കുവയ്ക്കലിന്റെയും നന്ദിയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍  ആണ്  പൊതിച്ചോറുമായി ആശുപത്രിയില്‍ എത്തിയത്. 



വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുവന്നാണ് വിദ്യാർത്ഥികൾ പങ്കു വെച്ചത്.പ്രിൻസിപ്പാൾ  ഡോ. മഞ്ചുള  നായർ, അദ്ധ്യാപകരായ എലിസബേത്ത്  ശാരോൻ,  അൻസ്  അന്ന തോമസ്, വിജയ കുമാർ  എന്നിവർ  നേതൃത്വം നല്കി.

Post a Comment

0 Comments