എടത്വ:അമ്പലപ്പുഴ പൊടിയാടി സംസ്ഥാന പാതയിൽ യാത്രക്കാര്‍ ബസ് കാത്ത് നില്ക്കുന്നത് കടത്തിണ്ണകളിൽ. പ്രധാന ജംഗ്ഷനുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടിയന്തിരമായി നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി എക്സികൂട്ടിവ് യോഗം ആവശ്യപെട്ടു.പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ഷാജി മാധവൻ, വൈസ് പ്രസിഡന്റ് പി ഡി രമേശ് കുമാർ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജോ.സെക്രട്ടറി അജി കോശി എന്നിവർ പ്രസംഗിച്ചു.
2020 ജനുവരി 15ന് നിർമ്മാണം പൂർത്തികരിച്ചതും 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ ഈ പാതയില്‍ യാത്രക്കാര്‍ വലയുകയാണ്.
70,73,82716 രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ പൊടിയാടി ജംഗ്ഷനിലും അമ്പലപ്പുഴ ജംഗ്ഷനിലും നിരവധി യാത്രക്കാരാണ് എടത്വ ഭാഗത്തക്ക് വരുന്നതിന് ബസ് കാത്ത് നില്ക്കുന്നത്. പൊരി വെയിലത്തും മഴയത്തും യാത്രക്കാര്‍ക്ക് ഏക ആശ്രയം കടതിണ്ണകളാണ്.

എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ
18-ാം ലോക്സഭ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയും കേരള റോഡ് ഫണ്ട് ബോർഡ് 29.09.2023ൽ നിർമ്മാണ ചുമതലയുള്ള ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഡവലപ്പ്മെന്റ് ഓഫിസർക്ക് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപെട്ടും കെഎസ്ആർടിസി എടത്വ ഡിപ്പോയിൽ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ദീർഘ ദൂര സർവീസുകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട്
എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നില്പ് സമരങ്ങൾ നടത്തിയിരുന്നു.
ഈ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടൂന്നത് ഒഴിവാക്കൂവാൻ ഈ ഭാഗം ഉയർത്തുന്നതിനും ഉള്ള പ്രവൃത്തിയും അടിയന്തിരമായി പൂർത്തികരിക്കണമെന്ന് എടത്വ വികസന സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

0 Comments