എടത്വ: തലവടി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് യുഡിഎഫ് വാർഡ്തല കുടുംബ സദസ്സ് സംഘടിപ്പിച്ചു.വാർഡ് പ്രസിഡന്റ് സിബി തോമസ് അധ്യക്ഷത വഹിച്ചു.
കുട്ടനാട് നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ജോസഫ് ചേക്കോടൻ കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്തു.
ബാബു വലിയവീടൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോയി ചക്കനാട്, സ്ഥാനാർത്ഥികളായ റീത്താമ്മ തോമസ്, ചന്ദ്രമോഹനന്‍, സണ്ണി മാത്യു , കുടുംബ സദസ്സ് കൺവീനർ ജിബി ഈപ്പൻ ,പി വി തോമസ്കുട്ടി എന്നിവർ പ്രസംഗിച്ചു.
മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്.കടുത്ത മത്സരമാണ് 13-ാം വാർഡിൽ നടക്കുന്നത്. കൂടാതെ സ്വതന്ത്ര സ്ഥാനാർത്ഥികളായി 2 പേർ ജനവിധി തേടുന്നുണ്ട്.

0 Comments