ad

Ticker

6/recent/ticker-posts

ലയൺസ്  ക്ലബ് ഓഫ് എടത്വ ടൗണിന്റെ  ശിശു ദിനാഘോഷവും സൗജന്യ ദന്ത പരിശോധന ചികിത്സ ക്യാമ്പും ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ.

എടത്വ:  ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി പുഞ്ചിരി പ്രോജക്ടിന്റെ ഭാഗമായി ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍   ശിശുദിനത്തിൽ തിരുവല്ല പുഷ്പഗിരി ഡന്റ്ൽ കോളജിന്റെ സഹകരണത്തോടെ   രാവിലെ 9.30 മുതൽ 1മണി  വരെ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്യാമ്പ് റവ.ഡോ. ജയിംസ് പാലയ്ക്കല്‍  ഉദ്ഘാടനം ചെയ്യും.ക്ളബ് പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും.  
ദന്താരോഗ്യവും സംരംക്ഷണവും  എന്ന വിഷയത്തിൽ  ഡിപ്പാര്‍ട്ട്മെന്റ് ഓഫ്  പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി ലെക്ച്ചറർ  ഡോ. റൂബി  മേരി ഫിലിപ്പ് ,    ഡോ.ആഷ്ന സിബിച്ചന്‍  എന്നിവർ  സെമിനാറിന് നേതൃത്വം നല്കും.ദന്ത ആരോഗ്യ സംരക്ഷണ ബോധവത്ക്കരണ ലഘുലേഖയുടെ വിതരണോദ്ഘാടനം ക്ളബ് സെക്കന്റ് വൈസ് പ്രസിഡന്റ് കെ ജയചന്ദ്രൻ പ്രിൻസിപ്പാൾ പ്രകാശ് ജെ തോമസിന് നല്കി പ്രകാശനം ചെയ്യുമെന്ന് ക്ളബ് സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, അഡ്മിനിസ്‌ട്രേറ്റര്‍  മോഡി കന്നയിൽ, ട്രഷറർ  ബിനോയി ജോസഫ് കളത്തൂർ ,സോഷ്യൽ സർവീസ് ചെയർപേഴ്സൺ ലയൺ വിൻസൻ ജോസഫ് കടുമത്തിൽ 
എന്നിവർ അറിയിച്ചു.
ഫോൺ:  94475 67086

ആധുനിക സംവിധാനങ്ങള്‍ ഉൾകൊള്ളിച്ച്  ദന്തൽ  കൗൺസിൽ ഓഫ്  ഇന്ത്യയുടെയും  കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റിയുടെയും മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച മൊബൈൽ  ഡെന്റൽ ക്ലിനിക്കിൽ ഓട്ടോക്ളേവ്,സെൻട്രലൈസ്ഡ് സക്ഷൻ,പോർടേബിൾ എക്സ്റേ യൂണിറ്റ് പൂർണ്ണമായി ശീതികരിച്ച ക്യാബിനിൽ രണ്ട് ഓട്ടോമാറ്റിക് ഇലക്ട്രിക് ഡെന്റൽ ചെയറുകൾ  എന്നിവ ഉണ്ട്.സേവനം പൂർണ്ണമായും സൗജന്യമാണ്.


Post a Comment

0 Comments