ad

Ticker

6/recent/ticker-posts

JCI വളാഞ്ചേരി റോയൽസിന്റെ ഏഴാമത് പ്രസിഡന്റ് ആയി JFM നിധിൻ നാരായൺ സ്ഥാനമേറ്റു.

ലോകത്തിലെ ഏറ്റവും വലിയ യുവ ജന സംഘടനയായ ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ സോൺ 28 ലെ വളാഞ്ചേരിയും ഇരിമ്പിളിയം പഞ്ചായത്തുകളിലുമായി പ്രവർതിച്ച് വരുന്ന JCI വളാഞ്ചേരി റോയൽസിന്റെ ഏഴാമത് പ്രസിഡന്റ് ആയി JFM നിധിൻ നാരായൺ സ്ഥാനമേറ്റു. വളാഞ്ചേരി Doctors Clubൽ വച്ച് നടന്ന സ്ഥാനോരഹണ ചടങ്ങിൽ JCI ദേശീയ ഉപാധ്യക്ഷൻ പ്രജിത് വിശ്വനാഥൻ മുഖ്യാതിഥി ആയിരുന്നു. മേഖല അധ്യക്ഷ മീര മേനോൻ, റീജിയൻ സി ഉപാധ്യക്ഷൻ അഭിജിത് രാകേഷ്, വളാഞ്ചേരി റോയൽസ് പ്രസിഡന്റ് 2025 നിധീഷ് കുമാർ, സെക്രട്ടറി മുഹമ്മദ് ഫാസിൽ, ട്രഷറർ മുഹമ്മദ് സുനുൻ എന്നിവർ പങ്കെടുത്തു.

2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് മുൻ പ്രസിഡന്റ് നിധീഷ് കുമാർ അവതരിപ്പിച്ചു. വ്യാപാര വ്യവസായ തൊഴിൽ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ടോബിപ് അവാർഡ് ആയുർവേദ ഡോക്ടറും ട്രെയിനറും സ്പീക്കറുമായ ഡോക്ടർ നബീൽ ഹാരിസ് JCI ദേശീയ ഉപാധ്യക്ഷൻ പ്രജിത്ത് വിശ്വനാഥനിൽ നിന്നും സ്വീകരിച്ചു, മികച്ച പുതുമുഖ സംരംഭകനുള്ള കമൽപത്ര അവാർഡ് സോൺ പ്രസിഡന്റ് മീര മേനോനിൽ നിന്നും മൈൻഡ്സ്കേപ് ഇന്റീരിയറിന്റെ അമരക്കാരനായ നിധിൻ അണിമംഗലം ഏറ്റുവാങ്ങി, ഈയിടെ വളാഞ്ചേരി വൈക്കത്തൂരിൽ ഒഴുക്കിൽപെട്ട മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തിയ അമൽ കൃഷ്ണ, നിർണവ് കൃഷ്ണ എന്നിവർക്കുള്ള ധീരതയ്ക്കുള്ള അംഗീകാരം ജെസിഐ വളാഞ്ചേരി റോയൽസ് പ്രസിഡന്റ് നിധിൻ നാരായൺ കൈമാറി. സല്യൂട്ട് ദി സൈലന്റ് സ്റ്റാർ അവാർഡ് വളാഞ്ചേരി ഹോം ഗാർഡ് ആയ ഷാജിയുടെ പേരിലും, മികച്ച പുതുമുഖ പ്രതിഭയ്ക്കുള്ള പുരസ്കാരം കലാകാരനായ ശരത് പ്രകാശിന്റെ പേരിലും പ്രഖ്യാപിച്ചു.

ജെസിഐ വളാഞ്ചേരി റോയൽസ് 2026 വർഷത്തേക്കുള്ള വിവിധ പദ്ധതികൾ സദസ്സിൽ അവതരിപ്പിച്ചു.

നേത്രരോഗങ്ങൾ തുടച്ചുനീക്കുന്നതിന് വേണ്ടി മലബാർ ഐ ഫൗണ്ടേഷനുമായി സഹകരിച്ചുള്ള ക്ലിയർ വിഷൻ 2026 പദ്ധതി ജെസിഐ സോൺ 28 ന്റെ കമ്യൂണിറ്റി ഡെവലപ്മെന്റ് മേധാവി ഉഷ പൂർണിമയിയും മലബാർ ഐ ഫൗണ്ടേഷന്റെ എം ഡി ഡോക്ടർ ആൽഫിയ റഹ്മാനും മാനേജർ വിപിനും ചേർന്ന് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണക്കുന്ന വൺ ലോ വൺ സ്കൂൾ പദ്ധതി ഉഷ പൂർണിമയും ഇരിമ്പിളിയം പ്രതീക്ഷ ബഡ്‌സ് സ്കൂൾ ടീച്ചർ രമ്യയും ചേർന്ന് പ്രകാശനം ചെയ്തു.

ബി ഡി കെ യുമായി ചേർന്ന് നടത്തുന്ന ബ്ലീഡ് വിത്ത് ബി ഡി കെ പദ്ധതി സോൺ 28 പി ർ ആൻഡ് മാർക്കറ്റിംഗ് മേധാവി മുസ്തഫയും ബി ഡി കെ വളാഞ്ചേരി ഭാരവാഹികൾ ആയ അജീഷ്, ലത്തീഫ് വോൾഗ, നൗഷാദ് നിയ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.

വളാഞ്ചേരി ആസ്ഥാനമായി ട്രൈനിർമാർക്ക് മാത്രമായി ഒരു കൂട്ടായ്മ: ട്രൈനേഴ്‌സ് ക്ലബ് വളാഞ്ചേരി എന്ന പദ്ധതി റീജിയൻ സി യുടെ വൈസ് പ്രസിഡന്റ് ആയ അഭിജിത് രാകേഷും ട്രൈനിർമാരായ മുജീബ് റഹ്മാൻ, ശ്രീജിത്ത്, ഷാഹിദ് വളാഞ്ചേരി, മൊയ്‌ദീൻ ഷാ, ഷാഹുൽ തവനൂർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

പുതു സംരംഭകർക്ക് ട്രെയിനിങ് സംരംഭക സപ്പോർട്ട് എന്നിവ നൽകുന്ന ജെസിഐ യൂത്ത് പ്രണർ പദ്ധതി സോൺ അധ്യക്ഷ മീര മേനോനിൽ നിന്നും ബിസിനസ് മേധാവി അനൂപ് സുധാകരനിൽ നിന്നും ഫ്ളയർ സ്വീകരിച്ചുകൊണ്ട് പ്രകാശനം ചെയ്തു.

വൺ ലോ വൺ ബിസിനസ് എന്ന പദ്ധതി ദേശീയ ഉപാധ്യക്ഷൻ പ്രജിത് വിശ്വനാഥനും സംരംഭത്തിൻ്റെ സാരഥികൾ ആയ നിധീഷ് കുമാർ ശ്രീലക്ഷ്മി രാമചന്ദ്രൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ചടങ്ങിൽ സോൺ ഓഫീസർമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Post a Comment

0 Comments