ad

Ticker

6/recent/ticker-posts

എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി ഇന്ദിര കെ.പി; വൈസ് പ്രസിഡണ്ടായി എ.കെ മുസ്തഫ അധികാരമേറ്റു

വളാഞ്ചേരി: എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലീം ലീഗിലെ ഇന്ദിര കെ.പി യും വൈസ് പ്രസിഡണ്ടായി ലീഗിലെ തന്നെ എ.കെ മുസ്തഫയും ഔദ്യോഗികമായി അധികാരമേറ്റു. യു.ഡി.എഫ് പിന്തുണയോടെ നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്ദിര കെ.പി ഇടതുപക്ഷ സ്ഥാനാർത്ഥി ഇ.പി രജനിയെ പരാജയപ്പെടുത്തിയത്. ആകെ 21 അംഗങ്ങളുള്ള പഞ്ചായത്തിൽ അഞ്ചിനെതിരെ 16 വോട്ടുകൾക്കാണ് ഇന്ദിര കെ.പി വിജയം സ്വന്തമാക്കിയത്.


മുമ്പ് ഒരു തവണ എടയൂർ ഗ്രാമ പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ച അനുഭവസമ്പത്തോടെയാണ് ഇന്ദിര കെ.പി പ്രസിഡണ്ട് പദവിയിൽ എത്തുന്നത്.


വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ എ.കെ മുസ്തഫ ഇടതുപക്ഷ സ്ഥാനാർത്ഥി സി.പി സുനിൽദാസിനെ അഞ്ചിനെതിരെ 16 വോട്ടുകൾക്ക് പരാജയപ്പെടുത്തി. നിലവിൽ എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ടായ എ.കെ മുസ്തഫ, മുമ്പ് എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ വൈസ് പ്രസിഡൻ്റ് പദവിയും വഹിച്ചിട്ടുണ്ട്.


എടയൂർ ഗ്രാമ പഞ്ചായത്തിൽ നിലവിലെ കക്ഷിനിലയിൽ യു.ഡി.എഫിന് 17 സീറ്റുകളും എൽ.ഡി.എഫിന് 5 സീറ്റുകളും ലഭിച്ചിട്ടുണ്ട്. പുതിയ ഭരണസമിതിയുടെ അധികാരമേറ്റെടുക്കൽ ചടങ്ങിൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പുതിയ നേതൃത്വം പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അറിയിച്ചു.


Post a Comment

0 Comments