ad

Ticker

6/recent/ticker-posts

കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ് ജനപ്രതിനിധികൾക്കുള്ള ശില്പശാല സംഘടിപ്പിച്ചു

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു.
വളാഞ്ചേരി നദാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ എം അബ്ദുൽ ഗഫൂർ, മുസ്‌ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്‌യഖാൻ എന്നിവർ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി.

മണ്ഡലം ജന. സെക്രട്ടറി സലാം വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ശരീഫ് മാസ്റ്റർ സ്വാഗതവും സിദ്ധീഖ് പരപ്പാര നന്ദിയും പറഞ്ഞു.
പഞ്ചായത്ത്‌ / മുനിസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികളും ശില്പശാലയിൽ പങ്കെടുത്തു.
മണ്ഡലം ഭാരവാഹികളായ അമാന മാനുഹാജി, എ പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, കെ ടി മജീദ്, റഹ്മാൻ പൊന്മള, കുഞ്ഞിമാനു ളകര എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments