ഇരിമ്പിളിയം: 2026–27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ടി. മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജുല വി. കെ ഉദ്ഘാടനം ചെയ്തു.
ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. പി. നാരായണൻ മാസ്റ്റർ വിഷയാവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ടി. അമീർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഫൈറ എ. പി, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയ ഗോപി എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുറഹിമാൻ തുടിമ്മൽ, മൂസക്കുട്ടി, കദീജ നിഷാദ്, രാധ ടീച്ചർ, ഷമീം മാസ്റ്റർ, മേറീഷ് ടി. പി, ശരീഫ, സുചിത്ര, ഫൗസിയ ഗഫൂർ, ദിവ്യ ആനന്ദ്, മിസ്‌രിയ, ഷഹനാസ് പി. ടി, അബൂബക്കർ കാളിയത്ത്, സുൽഹത്ത്, മുഹമ്മദ് അലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി എച്ച്. രാധമ്മ, അസിസ്റ്റന്റ് സെക്രട്ടറി എ. എസ്. ഷാജിമോൻ, ഇംപ്ലിമെന്റിംഗ് ഓഫീസർമാർ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

0 Comments