തിരൂർ: തിരൂർ പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ് (PLI), ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് (RPLI) പോളിസികൾ വിപണനം ചെയ്യുന്നതിനുള്ള ഏജന്റ്മാരെ നിയമിക്കുന്നു. 18 വയസ്സ് പൂർത്തിയായ താല്പര്യമുള്ള യുവതി–യുവാക്കൾക്ക് ഈ മാസം ജനുവരി 30-ന് തിരൂർ പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. തൊഴിൽരഹിതർ, സ്വയം തൊഴിൽ കണ്ടെത്തിയ വിദ്യാസമ്പന്നർ, മുൻപ് ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ ഏജന്റ്മാരായി പ്രവർത്തിച്ചവർ (നിലവിലെ ലൈഫ് ഇൻഷുറൻസ് ഏജൻസി ക്യാൻസൽ ചെയ്ത സർട്ടിഫിക്കറ്റ് സഹിതം), വിമുക്തഭടന്മാർ, അംഗൻവാടി ജീവനക്കാർ, വിരമിച്ച അധ്യാപകർ, മഹിളാമണ്ഡൽ ജീവനക്കാർ, സ്വയം സഹായ സഹകരണ സംഘങ്ങളിൽ പ്രവർത്തിക്കുന്നവർ, ആശാവർക്കർമാർ തുടങ്ങിയവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.
ലൈഫ് ഇൻഷുറൻസ് മേഖലയിലെ മുൻപരിചയമുള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും മുൻഗണന നൽകുന്നതാണ്. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, ബയോഡാറ്റ എന്നിവ ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0494 2422490, 9400162315 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
(എം. കെ. ഇന്ദിര)
ഡിവിഷനൽ സൂപ്രണ്ട്
തിരൂർ പോസ്റ്റൽ ഡിവിഷൻ

0 Comments