വളാഞ്ചേരി: ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് എടയൂർ കെ.എം.യു.പി സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദിനാചരണവും അവാർഡ് ദാനവും ശ്രദ്ധേയമായി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഷീദ് കീഴശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിലെ മുൻ അറബിക് അധ്യാപകൻ പി. കമ്മുക്കുട്ടി മാസ്റ്ററുടെ സ്മരണാർത്ഥം നടത്തിയ 'കമ്മുക്കുട്ടി മാസ്റ്റർ മെമ്മോറിയൽ അറബിക് ടാലന്റ് ടെസ്റ്റ്' വിജയികളെ ചടങ്ങിൽ അനുമോദിച്ചു.
ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അധ്യാപകരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വി. ഹഫീസ് മുഹമ്മദ്, സുമയ്യ മുഹമ്മദലി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന അറബിക് അസംബ്ലി വേറിട്ട അനുഭവമായി.
വിദ്യാർത്ഥികൾ തയ്യാറാക്കിയ വ്യക്തിഗത അറബിക് മാഗസിനുകളുടെ പ്രകാശനവും, വാർഡ് മെമ്പർ നൗഫൽ നിർവഹിച്ചു.
'ആൽഫ അലിഫ്' സപ്ലിമെന്റ് പ്രകാശനവും ചടങ്ങിൽ നടന്നു. രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച അറബിക് ഡിജിറ്റൽ ഹണ്ട് മത്സരവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
പി. ഷെരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അൻവർ സാദത്ത് മാസ്റ്റർ, നിസാർ പാലക്കൽ, പി.ടി.എ പ്രസിഡന്റ് എം.പി ഇബ്രാഹിം എന്നിവർ ആശംസകൾ നേർന്നു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ റംഷാദ് അമൻ മാങ്ങാട്ടൂർ മുഖ്യാതിഥിയായിരുന്നു.
തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും 'ഇശൽ വിരുന്നും' അരങ്ങേറി.
പ്രധാന അധ്യാപകൻ കെ.ആർ ബിജു, അധ്യാപകരായ കെ. സുധ, എം.പി രാധാമണി, കെ.വി സുധീർ എന്നിവർ സംസാരിച്ചു. വി.പി മിന്നത്ത് ടീച്ചർ സ്വാഗതവും വി. അബ്ദു സമദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

0 Comments