മജ്മഅ് ശരീഅത്ത് കോളേജ്, തഹ്ഫീളുൽ ഖുർആൻ കോളേജ്, ദാറുൽ ഖുർആൻ അക്കാദമി എന്നിവയിൽ നിന്നും പഠനം പൂർത്തിയാക്കിയ നൂറ്റി എഴുപത്തഞ്ച് യുവ പണ്ഡിതർക്കുള്ള റാഫിഈ സനദ് ദാനം സമസ്ത പ്രസിഡൻ്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നിർവഹിച്ചു. സയ്യിദ് ജലാലുദ്ധീൻ ജീലാനി തങ്ങൾ വൈലത്തൂരിൻ്റെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളന മുന്നോടിയായി നടന്ന ദസ്താർ ബന്തി പന്ധിത ജൽസക്ക്
ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം ഏ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂർ, അബ്ദുള്ള അഹ്സനി ചെങ്ങാനി, അലി ബാഖവി ആറ്റുപുറം,ഡോ ഹുസൈൻ രണ്ടത്താണി പ്രഭാഷണം നടത്തി.മാളിയേക്കൽ സുലൈമാൻ സഖാഫി സ്വാഗതം പറഞ്ഞു.
അബൂബക്കർ ശർവാനി, അബ്ബാസ് അഹ്സനി കോട്ടായി,ബശീർ മാസ്റ്റർ പറവന്നൂർ, ഉമർ സഖാഫി ആതവനാട് ,അബ്ദുസ്സലാം അഹ്സനി പകരനെല്ലൂർ, അലി കുട്ടി ഫൈസി കരിപ്പോൾ, സൈദലവി ഹാജി സിൽവാൻ പിവി മുഹമ്മദ് വലിയ പറപ്പൂർ ,ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക്, മുസ്തഫ സഖാഫി കാടാമ്പുഴ, ഇബ്റാഹിം സഖാഫി കുറ്റാളുർ സംബന്ധിച്ചു.

0 Comments