ad

Ticker

6/recent/ticker-posts

കടുങ്ങാടിൻ്റെ കരുതൽ ലോഗോ പ്രകാശനം ചെയ്തു

വളാഞ്ചേരി: Abid Hussain Thangal എം.എൽ.എ 'കടുങ്ങാടിൻ്റെ കരുതൽ' സമഗ്ര വികസന പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. വളാഞ്ചേരി നഗരസഭ വാർഡ് 11 കടുങ്ങാട് ഡിവിഷൻ കൗൺസിലർ ബേബി ഷഹനാസ് ടീച്ചറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം, കലാ-കായികം, സ്ത്രീശാക്തീകരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി വാർഡിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന പദ്ധതിയാണ് 'കടുങ്ങാടിൻ്റെ കരുതൽ'. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ വിവിധ മേഖലകളിൽ സ്ഥിരതയാർന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.

ചടങ്ങിൽ വാർഡ് വികസന സമിതി ചെയർമാൻ ടി.കെ. ആബിദ് അലി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബേബി ഷഹനാസ് ടീച്ചർ പദ്ധതി വിശദീകരിച്ചു.

വളാഞ്ചേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, നഗരസഭ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഖൈറുന്നീസ തോട്ടേക്കര, വൈസ് ചെയർപേഴ്സൺ നൂർജഹാൻ, മുൻ കൗൺസിലർ കെ. സിദ്ദീഖ് ഹാജി, ഹാരിദാസ്, ടി.ടി. ബഷീർ ഹാജി, നൂറുൽ ആബിദ് നാലകത്ത്, സി.കെ. സുലൈമാൻ, പി.കെ. അബ്ബാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments