ad

Ticker

6/recent/ticker-posts

ചങ്ങനാശേരി സമരിറ്റൻ ഹോസ്പിറ്റൽ ഡയറക്ടർ പ്രൊഫ.ഡോ.റോബിൻസൺ ജോർജിന് ഇന്ത്യൻ മെഡിക്കൽ അവാർഡ്.

ചങ്ങനാശേരി :താക്കോൽ ദ്വാരം ശസ്ത്ര ക്രിയയിൽ വിദഗ്ദ്ധനായ ചങ്ങനാശേരി സമരിറ്റൻ ഹോസ്പിറ്റൽ ഡയറക്ടർ  പ്രൊഫ. ഡോ.റോബിൻസൺ ജോർജിന് ഇന്ത്യൻ മെഡിക്കൽ അവാർഡ് ലഭിച്ചു.ഹൈദരബാദ് ആദിത്യ  പാർക്കിൽ  നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് അവാർഡ് ഏറ്റ് വാങ്ങിയത്.

അബുദാബി സിറ്റി മെഡിക്കൽ സെന്ററിന്റെ ഡയറക്ടർ ഡോ.ലീലാമ്മ ജോർജ്,ചങ്ങനാശേരിയിലെ അതിപുരാതനമായ  ഡോക്ടേർസ് ടവറിന്റെ ഉടമയായ ഡോ.ജോർജ് പീടിയേക്കൽ  ദമ്പതികളുടെ മകനാണ്  പ്രൊഫ. ഡോ.റോബിൻസൺ ജോർജ്.കോസ്മറ്റോളജിസ്റ്റ് ആയ ഡോ. എലിസബത്ത് അനിൽ, സന്ധി മാറ്റൽ ശസ്ത്രത്രക്രിയയിൽ വിദഗ്ദ്ധനായ  ഡോ.ജഫേർസൺ ജോർജ്  എന്നിവർ  സഹോദരങ്ങളും  ഷിനോൾ റോബിൻസൺ ഭാര്യയുമാണ്.

ചങ്ങനാശേരി സമരിറ്റൻ ഹോസ്പിറ്റലിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് മെയ് 10ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് രാവിലെ 9മുതൽ 2വരെ  സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ക്യാമ്പിൽ തെരെഞ്ഞെടുക്കപെടുന്ന രോഗികളുടെ തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും 15%  ഇളവ് ലഭിക്കും. രജിസ്റ്റർ ചെയ്യുവാൻ 9446891209 എന്ന ഫോണ്‍ നമ്പരിൽ വിളിക്കുക.


✒️🔴 ഡോ. ജോൺസൺ വി ഇടിക്കുള


Uploaded Image

Post a Comment

0 Comments