എടത്വ:മഴമിത്രത്തിന്റെ സ്മരണക്കായി മഴ നനഞ്ഞ് വീയപൂരം നഗര വാടികയിൽ ' ആന്റപ്പന്‍ അമ്പിയായം ഓർമ്മ മരം' നട്ടു.പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴില്‍ അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ (39) സ്മരണയ്ക്കായി ആണ് പരിസ്ഥിതി ദിനത്തിൽ ‘ഓർമ്മ മരം’ നട്ടത്. റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആർ ജയൻ 'ഓർമ്മ മരം' നടുന്നതിന് നേതൃത്വം നല്കി.വീയപുരം പഞ്ചായത്ത് പ്രസിഡണ്ട് പി ഓമന, പഞ്ചായത്ത് അംഗങ്ങളായ ഹസീന , ജഗേഷ് ,മിനി പ്രഭാകരൻ ഗാന്ധിഭവൻ പത്തനാപുരം ഡയറക്ടർ ഷമീർ, റാന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ ബി. ആർ ജയൻ, വീയപുരം ഡിപ്പോ ഓഫീസർ മനോജ്,സോഷ്യൽ ഫോറസ്ട്രി ആലപ്പുഴ ഫോറസ്റ്റർ ജോസ്,വീയപുരം നഗരവാടിക ഇൻ ചാർജ് ബിഎഫ്ഒ അമ്മു ഉദയൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ,വീയപുരം വന സംരക്ഷണ സമിതി അംഗങ്ങൾ, കായംകുളം എംഎസ്എം എച്ച്എസ്എസ്, വീയപുരം ജിഎച്ച്എസ്എസ് എൻഎസ്എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വീയപൂരം നഗര വാടിക ഇക്കോ ടൂറിസം സെന്ററിൽ നടുന്നതിനുള്ള ആദ്യ വൃക്ഷ തൈ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന് ആന്റപ്പന്‍ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ ജോൺസൺ വി.ഇടിക്കുള കൈമാറിയ ചടങ്ങിൽ കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് പിഷാരത്ത്, ജി. ജയചന്ദ്രന്‍ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്‍കി.വനമിത്ര അവാർഡ് ജേതാവ് ജി രാധാകൃഷ്ണന്‍ വൃക്ഷ വന്ദനത്തിന് നേതൃത്വം നല്കി.
പ്രകൃതിക്ക്-ഭൂമിക്ക് അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം ഉണര്‍ത്തുപാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്‌നേഹിയായ ആന്റപ്പന്‍ അമ്പിയായം പരിസ്ഥിതി ദിനത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന യാത്രക്കിടയിലാണ് 2013 ജൂണ്‍ 3 ന് വാഹന അപകടത്തിൽ മരണപ്പെട്ടത്.
എടത്വാ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ നിതാന്തമായ നിദ്രയ്ക്ക് വഴങ്ങികൊണ്ട് മണ്ണിലേക്ക് മടങ്ങിയ മണ്ണിന്റെ പ്രിയപുത്രന്‍ ആയിരുന്ന ആന്റപ്പന്‍ അമ്പിയായം മരണം കൊണ്ട് തന്റെ മഹത്വം ജന്മനാടിനെ തൊട്ടറിയിച്ച് കടന്നുപോയ പ്രകൃതിയുടെ വരദാനം ആയിരുന്നു.
കേരളത്തിലെ അങ്ങോളുമിങ്ങോളമുള്ള ഓരോ പ്രകൃതി സ്‌നേഹിയുടെയും മനസ്സില്‍ ഭാവ-താള-ലയത്തോടുകൂടിയ പ്രകൃതിയുടെ നിലനില്‍പ്പ് കോറിയിട്ടു കടന്നപോയ ജീവവൃക്ഷം, പ്രതിഫലേച്ഛയില്ലാതെ നമ്മുടെ പൂര്‍വ്വികര്‍ നമുക്കു തന്ന ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്കും ഇതേ ശുദ്ധിയോടെ പകര്‍ന്നു നല്‍കണമെന്ന് പഠിപ്പിച്ചു.തന്റെ മാത്രമല്ല, പ്രകൃതിയിലെ ഓരോ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് പ്രകൃതിയെ ഭൂമിയെ കാത്തുരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മേക്കാള്‍ മുമ്പേ കണ്ടറിഞ്ഞ് അതിനായി ജീവിതം മാറ്റിവച്ച പ്രകൃതിയുടെ ഉത്തമനായ മനുഷ്യന്‍,
കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപകനുമായിരുന്നു ആന്റപ്പന്‍ അമ്പിയായമെന്ന് സ്മാരക സമിതി സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, കൺവീനർമാരായ , എൻ. ജെ സജീവ് ,ജിബി ഈപ്പൻ,കുട്ടനാട് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി അഡ്വ വിനോദ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍ ,ജേക്കബ് മാത്യു തുടങ്ങിയവർ പറഞ്ഞു.

0 Comments