കോട്ടയം : വേൾഡ് മലയാളി ഓർഗനൈസേഷനും, ഫിലിം ആൻഡ് ഓഡിയോ വിഷ്വൽ കൾച്ചറൽ സൊസൈറ്റിയും ചേർന്ന് അന്താരാഷ്ട്ര റീൽസ് ആൻഡ് ഷോർട്സ് മത്സരത്തിന്റെ ഉദ്ഘാടനം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ കോട്ടയം മരിയൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് 'കവചം 2026 'ലോഗോ വിദ്യാർത്ഥി ഹെഡ് അപർണ്ണ ശ്രീകുമാർ ഏറ്റുവാങ്ങി.വേൾഡ് മലയാളി ഓർഗനൈസേഷൻ ജോയിന്റ് സെക്രട്ടറി അസീസ് കുമാരനല്ലൂർ അധ്യക്ഷത വഹിച്ചു. ഫിൽകോസ് പ്രസിഡന്റ് ജിജോ വി എബ്രഹാം, ജനറൽ സെക്രട്ടറി പി കെ ആനന്ദകുട്ടൻ,സ്കൂൾ പ്രിൻസിപ്പൽ ഷിൻസ്മാത്യു,ടോമി കല്ലാനി, ജോയി തോമസ്,എം പി ബിജു, സാജൻ അച്ചൻകുഞ്ഞ്,ബൈജു ബസന്ത്,ആശിഷ് മുറിക്കവേലി എന്നിവർ പ്രസംഗിച്ചു. രജിസ്ട്രേഷൻ ഫീസോ പ്രായപരിധിയോ
ഇല്ലാതെ വിദ്യാർത്ഥികൾ,യുവജനങ്ങൾ ഉൾപ്പെടെ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാം. മുപ്പത് സെക്കൻഡ് മുതൽ രണ്ട് മിനിറ്റ് വരെയാണ് സമയം.തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല റീൽസ് & ഷോർട്ട്സ് പ്രമേയത്തിന് ഒന്നും രണ്ടും മൂന്നും കാഷ് അവാർഡും പ്രശസ്തിപത്രവും നൽകുന്നതാണ്. പ്രമേയങ്ങൾ അയക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 5 അഞ്ചുമണിവരെ സമ്മാനദാനം 2026 സെപ്റ്റംബർ 30ന് നടത്തും.കൂടുതൽ വിവരങ്ങൾക്ക് 9446352085 ,6282840568 എന്ന ഫോൺ നമ്പരിൽ വിളിക്കുക.
✍️ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള.
(WMO EM)

0 Comments