മൂടാൽ: എംപെയർ കോളേജ് ഓഫ് സയൻസിന്റെ കോളേജ് മാഗസിനായ ‘രണ്ടാം മുറ’ കവിയും എഴുത്തുകാരനുമായ സലാം കെ പി പ്രകാശനം ചെയ്തു. കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ എൻ കെ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ, അക്കാദമിക് ഡയറക്ടർ സുഹാന പി, വൈസ് പ്രിൻസിപ്പാൾ രഞ്ജുഷ കെ വി, ഹെൽത്ത് ആൻഡ് സയൻസ് ഡയറക്ടർ വിശാഖുണ്ണി, യൂണിയൻ കോഓർഡിനേറ്റർ ജിജി വിവേക്, കോളേജ് ചെയർമാൻ ബാസിൽ എന്നിവർ ആശംസകൾ നേർന്നു.
കോളേജ് രജിസ്ട്രാർ ടി വി ശ്രീകുമാർ സ്വാഗതം പറഞ്ഞു. സ്റ്റുഡന്റ് എഡിറ്റർ ആര്യ പി നന്ദി പ്രകാശിപ്പിച്ചു.

0 Comments