വളാഞ്ചേരി: MES KVM കോളേജിലെ 1984–86 PDC ബാച്ചിന്റെ ഫാമിലി മീറ്റും ജനറൽ ബോഡിയും 2026 ഓഗസ്റ്റ് 9 ഞായറാഴ്ച കോളേജിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് പരിപാടി.
പ്രശസ്ത സാഹിത്യകാരൻ ശ്രീ. പി. സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഏകദേശം 40 വർഷങ്ങൾക്ക് ശേഷം, 56 വയസ് പിന്നിട്ട 250 അംഗങ്ങളടങ്ങിയ ബാച്ച് വീണ്ടും കലാലയ മുറ്റത്ത് ഒത്തുചേരുന്നതാണ് പരിപാടിയുടെ പ്രത്യേകത.
ബാച്ചിന്റെ സജീവ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ സർവീസിൽ നിന്നും വിരമിച്ചവർക്കുള്ള സ്നേഹോപഹാരം വിതരണം, ബാച്ച് അംഗങ്ങളുടെ മക്കളുടെ അക്കാദമിക് നേട്ടങ്ങൾക്ക് അനുമോദനം, വിവിധ കലാപരിപാടികൾ, പഴയ കലാലയ ഓർമ്മകൾ പങ്കുവെക്കൽ തുടങ്ങിയവ നടക്കും.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 35 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ബാച്ച് അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും നൽകാൻ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ മക്കളുടെ വിവാഹം, ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്കായാണ് ഈ സഹായങ്ങൾ വിനിയോഗിച്ചത്.
MES KVM കോളേജിന്റെ ഏറ്റവും സജീവവും ശക്തവുമായ അലുമിനി ഗ്രൂപ്പുകളിൽ ഒന്നാണ് 84-86 PDC ബാച്ച് എന്ന് സംഘാടകർ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ സെക്രട്ടറി ശ്രീ. മണികണ്ഠൻ, ചെയർമാൻ ഡോ. ഹാരിസ് കളത്തിൽ, വൈസ് പ്രസിഡന്റ് ശ്രീ. കുഞ്ഞാവുതൽ, എക്സിക്യൂട്ടീവ് മീഡിയ സപ്പോർട്ട് ശ്രീ. എൻ. അബൂബക്കർ കാടാമ്പുഴ എന്നിവർ പങ്കെടുത്തു.

0 Comments