ad

Ticker

6/recent/ticker-posts

കുട്ടനാട്ടിലെ തകർന്ന റോഡുകൾ പുന സ്ഥാപിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി.

എടത്വ:  കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍  സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് റോഡിൽ ഉണ്ടായ കുഴികൾ റോഡുകളുടെ റെസ്റ്റോറേഷൻ പദ്ധതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിടുണ്ടെന്ന്  കേ രള വാട്ടർ അതോറിറ്റി കിഫ്ബി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള കേരള  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ  ഹർജിയിലാണ് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ  റിപ്പോർട്ട് സമർപ്പിച്ചത്.

കുട്ടനാട്ടിന്റെ സവിശേഷ സാഹചര്യത്തിൽ കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് മൺസൂണിന് ശേഷം റോഡുകളുടെ റെസ്റ്റോറേഷൻ പ്രവർത്തികൾ പൂർത്തികരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

പൈപ്പ് ലൈന്‍  സ്ഥാപിച്ചത് മൂലം തകർന്ന റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പൂർണ്ണമായും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണ്. തലവടി കുന്തിരിക്കൽ പോസ്റ്റ് ഓഫീസ് റോഡ് തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സഞ്ചാര യോഗ്യമാക്കി. തലവടി തെക്ക് സൗഹൃദ നഗറിൽ പ്രദേശവാസികളുടെ കൂട്ടായ്മയുടെ കരുത്തിൽ റോഡിന് പുതു ജീവൻ ലഭിച്ചു.

തലവടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,  എടത്വ  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ റിപ്പോർട്ട് ഉൾപ്പെടെ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപെട്ടിരിക്കുകയാണ്.ആഗസ്റ്റ് 18ന് കേസ് വീണ്ടും പരിഗണിക്കും.
Uploaded Image

Uploaded Image

Post a Comment

0 Comments