എടരിക്കോട്: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്റ്റാർ സിംഗർ പരിപാടിയിൽ 2-ാം റണ്ണർ അപ്പ് നേടിയ എടരിക്കോട് ഞാറത്തടം സ്വദേശി തീർത്ഥ സത്യനെ അക്ഷര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
പാലക്കാട് റിസോർട്ടിൽ നടന്ന അനുമോദന ചടങ്ങ് ജിതിൻ കലാഭവൻ ഉദ്ഘാടനം ചെയ്തു. രമേശ് കുമാർ അധ്യക്ഷത വഹിച്ചു. സന്തോഷ് പാലക്കോട്ട് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഉണ്ണികൃഷ്ണൻ കെ., ഡോ. ഉണ്ണി ആമപ്പാറയ്ക്കൽ, ശാകംഭരി ടീച്ചർ, രാജീവ് മേനോൻ, പ്രദീപൻ പി.വി., റാണി രാജീവ്, സത്യൻ സി.വി., എ.ടി. ഹമീദ് എന്നിവർ സംസാരിച്ചു.
സ്റ്റാർ സിംഗർ വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നാടിന്റെ അഭിമാനമായി മാറിയ തീർത്ഥ സത്യന് നാട്ടുകാരുടെയും വായനശാലയുടെയും സ്നേഹാദരവുകൾ ചടങ്ങിൽ കൈമാറി.

0 Comments