ad

Ticker

6/recent/ticker-posts

എം.ഇ.എസ് കെ.വി.എം കോളേജിൽ പൂർവ്വ വിദ്യാർഥികളുടെ മഹാസംഗമം ഒക്ടോബർ 10ന്

Uploaded Image

വളാഞ്ചേരി: മലബാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ പൂർവ്വ വിദ്യാർഥികൾ വീണ്ടും കലാലയ മുറ്റത്ത് ഒത്തുചേരുന്നു. 1981ൽ കോളേജ് പ്രവർത്തനം ആരംഭിച്ചതു മുതൽ കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവർ വരെയുള്ള വിവിധ തലമുറകളിലെ പൂർവ്വ വിദ്യാർഥികളാണ് ഒക്ടോബർ 10ന് നടക്കുന്ന അലുമ്നി സംഗമത്തിൽ പങ്കെടുക്കുന്നത്.

കോളേജിന്റെ പൂർവ്വ വിദ്യാർഥി സംഘടനയായ അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കായി രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്കോളർഷിപ്പുകൾ നൽകുന്നതിനു പുറമെ, പരിചയസമ്പന്നരും വിവിധ മേഖലകളിൽ വിദഗ്ധരുമായ പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ നൈപുണ്യ വികസന ക്ലാസുകളായ STEPS ഉൾപ്പെടെ നിരവധി പദ്ധതികളും അലുമ്നി അസോസിയേഷൻ നടപ്പിലാക്കിവരുന്നുണ്ട്.

ഒക്ടോബർ 10ന് രാവിലെ 9.30 മുതൽ വിവിധ ഡിപ്പാർട്മെന്റുകളിലെയും ബാച്ചുകളിലെയും അലുമ്നി കൂട്ടായ്മകൾ പ്രത്യേകം ക്ലാസ് മുറികളിൽ ഒത്തുചേരും. ഉച്ചഭക്ഷണത്തിന് ശേഷം നവീകരിച്ച കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രധാന അലുമ്നി മീറ്റ് കോളേജിലെ പൂർവ്വ വിദ്യാർഥിയും എം.എൽ.എയുമായ അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യും.

കലാലയത്തിന്റെ യശസ്സ് ഉയർത്തിയ പ്രശസ്തരായ പൂർവ്വ വിദ്യാർഥികളെയും മുൻ അധ്യാപകരെയും ചടങ്ങിൽ ആദരിക്കും. കഴിഞ്ഞ വർഷം മികച്ച രീതിയിൽ പ്രവർത്തിച്ച വിവിധ ബാച്ചുകൾക്കുള്ള അംഗീകാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

ഫൺ ഗെയിമുകൾ, സർപ്രൈസ് സമ്മാനങ്ങൾ, ക്യാഷ് അവാർഡുകൾ, വിവിധ സാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധി പരിപാടികളോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്. വൈകുന്നേരം അഞ്ചോടെ പരിപാടികൾ സമാപിക്കും.

വിവിധ വർഷങ്ങളിൽ എം.ഇ.എസ് കെ.വി.എം കോളേജിൽ പഠിച്ച മുഴുവൻ പൂർവ്വ വിദ്യാർഥികളെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്തു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9447144864 എന്ന നമ്പറിൽ ബന്ധപ്പെടാം.

വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷാജിദ്, അലുമ്നി അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാൻ പി.എം, ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ പി, ട്രഷറർ സെറീന സി.എം, പ്രൊഫ. നിസാബ്, IQAC കോ-ഓർഡിനേറ്റർ ഡോ. അസ്‌ഹർ എ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments