ad

Ticker

6/recent/ticker-posts

പനയന്നൂര്‍ക്കാവ് ത്രിപുരസുന്ദരി ക്ഷേത്ര ചരിത്ര പുസ്തക പ്രകാശനവും മഹാരാജഗോപുര ഉദ്ഘാടനവും ഇന്ന്. നവരാത്രി ഉത്സവത്തിന് തുടക്കം കുറിച്ചു.                                                                              

തലവെടി: പനയന്നൂര്‍ക്കാവ് ത്രിപുരസുന്ദരി ക്ഷേത്രത്തിന്റെ ചരിത്ര പുസ്തക പ്രകാശനവും മഹാരാജഗോപുര ഉദ്ഘാടനവും ഇന്ന് ഞായറാഴ്ച നടക്കും. രാവിലെ 9.30 ന് ക്ഷേത്രഐതിഹ്യവും ചരിത്രവും കോര്‍ത്തിണക്കി അമ്പലപ്പുഴ പ്രേംകുമാര്‍ ഷേണായി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ക്ഷേത്ര മഹാരാജ ഗോപുരം നടതുറന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. റെജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. തലവടി പഞ്ചായത്ത് പ്രസി ഡന്റ് ബാബു വലിയവീടന്‍, ജില്ലാ പഞ്ചായത്തംഗം മഞ്ചു വിജയകുമാര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും. 
നവരാത്രി മഹോത്സവത്തിന് ഇന്നലെ തുടക്കം കുറിച്ചു. 21 വരെ നടക്കും. അംബായജ്ഞം, വിദ്യാരാജ്ഞി യജ്ഞം, ദേവീഭാഗവത നവാഹയജ്ഞം എന്നിവയാണ് പ്രധാന ചടങ്ങുകള്‍. മുഖ്യതന്ത്രി ബ്രഹ്മശ്രീ  പട്ടമന ആനന്ദന്‍ നമ്പൂതിരി പട്ടമനയില്ലം മുഖ്യകാര്‍മികത്വം വഹിക്കും. സഹതന്ത്രി ഭരദ്വാജ് ആനന്ദ് പട്ടമന, മേല്‍ശാന്തി ഗോവിന്ദന്‍ നമ്പൂതിരി മരങ്ങാട്ടില്ലം തിരുവല്ല, രാമന്‍ കൃഷ്ണന്‍ മാങ്കുളത്തുമഠം എന്നിവര്‍ സഹകാര്‍മികരാകും. എല്ലാ ദിവസവും ഗണപതിഹോമം, സഹസ്രനാമജപം, സമൂഹ പ്രാര്‍ഥന, പ്രഭാഷണം, പ്രസാദമൂട്ട്, ക്ഷേത്രകലകളുടെ അവതരണം എന്നിവ നടക്കും. ചേര്‍ത്തല പുല്ലയില്‍ ഇല്ലം പ്രഭാകരന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 
ഇന്ന്  രാവിലെ ആറിന് അംബായജ്ഞ മഹോത്സവം നടക്കും. നാളെ  5.30 ന് മഹാമൃത്യുഞ്ജയ ഹോമം, 13 ന് പുലര്‍ച്ചെ 5.30 ന് മഹാശൂലിനി ഹോമം, 14 ന് പുലര്‍ച്ചെ 5.30 ന് നവാക്ഷരീഹോമം. 15 ന് ഉച്ചയ്ക്ക് 12.30 ന് ദേവീമാഹാത്മ്യ പ്രഭാഷണം. 16 ന് രാവിലെ 9 ന് മുഞ്ചിറമഠം മൂപ്പില്‍ സ്വാമി നാരായണ ബ്രഹ്മാനന്ദ തീര്‍ഥര്‍ക്കും സാമവേദാചാര്യന്‍ ഡോ. ശിവകരന്‍ നമ്പൂതിരിക്കും സ്വീകരണം. 17 ന് രാവിലെ 6.30 ന് മുറജപവും 10 ന് കുമാരീ പൂജയും നടക്കും. 12.30 ന് തിരുവാതിരക്കളി. 3.30 ന് മുറജപം തുടര്‍ച്ച. 18 ന് രാവിലെ 6.30 ന് മുറജപം. വൈകിട്ട് 7 ന് നാട്യസന്ധ്യ. 19 ന് പുലര്‍ച്ചെ 5.30 ന് ഗായത്രി ഹോമവും തുടര്‍ന്ന് നവാഹയജ്ഞ സമര്‍പ്പണവും യജ്ഞശാലയില്‍ പ്രതിഷ്ഠിച്ച ദേവീവിഗ്രഹം വഹിച്ചുകൊണ്ടുള്ള ആറാട്ടും. 20 ന് 10 ന് വ്യക്തിത്വവികസന ക്ലാസ്, വൈകിട്ട് 5 ന് സര്‍വൈശ്വര്യപൂജ. 21 ന് രാവിലെ ആറിന് വിദ്യാരംഭം, വിദ്യാരാജ്ഞി യജ്ഞ സമര്‍പ്പണം എന്നിവയാണ് പ്രധാന ചടങ്ങുകള്‍. 11 മുതല്‍ 19 വരെ ആനപ്രമ്പാല്‍ സ്‌നേഹഭവനില്‍ അന്നദാനം നടത്തുമെന്നും അതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ അന്നദാനം നടക്കു എന്നും ക്ഷേത്ര മാനേജർ അജികുമാർ കലവറശ്ശേരിൽ അറിയിച്ചു.                                                                                                            
🟡⚫🔵🟤🟣                                                                                 
✍️📜ഡോ. ജോണ്‍സണ്‍  വാലയില്‍  ഇടിക്കുള 

Uploaded Image

Post a Comment

0 Comments