എടത്വ: ബുക്ക് ബൈന്‍ഡിംഗില്‍ കരവിരുത് തെളിയിച്ച് സഹോദരിമാര്‍. മത്സരിച്ച മൂവര്‍ക്കും ഒന്നാം സ്ഥാനം. തലവടി ഉപജില്ലാ ശാസ്ത്രമേളയിലെ വര്‍ക്ക് എക്‌സ്പീരിയന്‍സ് മത്സരത്തിലാണ് സഹോദരിമാര്‍ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
എടത്വ പൈലററ്
പ്രിന്റേഴ്സ് & ഡിജിറ്റൽസ് ഉടമ അമ്പിയായത്ത് അനില്‍ ജോര്‍ജ്-ക്രിസ്റ്റീന ദമ്പതികളുടെ മക്കളായ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ബിയ ട്രീസ അനില്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി ദിയ എല്‍സ അനില്‍, എല്‍പി വിഭാഗത്തില്‍ സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസിലെ കൊച്ചുമിടുക്കി ജിയ മരിയ അനില്‍ എന്നിവരാണ് ബുക്ക് ബൈന്‍ഡിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇതോടെ ഒരു വീട്ടിലെ ചേച്ചി മുതല്‍ അനിയത്തികുട്ടി വരെയാണ് മൂന്ന് വിഭാഗങ്ങളിലും ഒന്നാമതെത്തിയത്. വര്‍ഷങ്ങളായി ബുക്ക് ബൈന്‍ഡിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവരാണ് മൂത്ത സഹോദരിമാരായ ബിയയും ദിയയും. ചേച്ചിമാരുടെ വഴിയെ അനിയത്തി ജിയയും എത്തിയതോടെ കുടുംബത്തിന് ഇരട്ടി മധുരമായിരിക്കുകയാണ്.

0 Comments