ad

Ticker

6/recent/ticker-posts

ഭാരതത്തിന് വേണ്ടി ജീവാര്‍പ്പണം ചെയ്ത ജനകോടികളുടെ  നേതാവായിരുന്നു ഇന്ദിരാഗാന്ധി : സജി ജോസഫ്

തലവടി :  ഭാരതത്തിന് വേണ്ടി ജീവാര്‍പ്പണം ചെയ്ത ജനകോടികളുടെ  നേതാവായരുന്നു ഇന്ദിരാഗാന്ധി  എന്ന് ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ്.ലോകരാജ്യങ്ങളുടെ ഇടയില്‍ രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിയ ഇന്ദിരാഗാന്ധിയുടെ  42 -ാം രക്ത സാക്ഷിത്വദിന അനുസ്മരണ  സമ്മേളനം തലവടിയിൽ ഉത്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം .പ്രഥമ ആഭ്യന്തര വകുപ്പ് മന്ത്രി സര്‍ദാര്‍ വല്ലഭായീ പട്ടേലിന്‍റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ജന്മ ദിനമായ ഇന്നേ  ദിവസം  തലവടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍  അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും  നടന്നു. 
മണ്ഡലം പ്രസിഡന്‍റ് വര്‍ഗീസ് കോലത്തുപറമ്പില്‍  അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ബിജു പാലത്തിങ്കല്‍ ,  തങ്കച്ചന്‍ ചക്കാലയില്‍, അനില്‍വെറ്റിലക്കണ്ടം, കുഞ്ഞ് ചിറയ്ക്കകത്ത് , ജോണ്‍സണ്‍, സാനു കല്ലുപുരയ്ക്കല്‍, റെജി കോതപ്പുഴശേരില്‍ , സുജിത്ത് വട്ടപ്പറമ്പില്‍, ശ്യാർങ്ങധരന്‍,
രാജേഷ്കുമാര്‍, കൊച്ചുമോന്‍ കുന്നത്തുപറമ്പില്‍,  മോനിച്ചന്‍ സാമുവേല്‍, ജോര്‍ജ്ജ്കുട്ടി കന്യാകോണില്‍, അശോകന്‍ കുന്നേല്‍, നിബിൻ കെ.തോമസ്, ജോര്‍ജ്ജ്കുട്ടി തിരുതാടിയില്‍,  വിജയബാലകൃഷ്ണന്‍,  യോഹന്നാന്‍ മാത്യു , ബാബുജോര്‍ജ്ജ്, എന്നിവര്‍  പ്രസംഗിച്ചു .
Uploaded Image

Post a Comment

0 Comments