ad

Ticker

6/recent/ticker-posts

ലോക വയോജന ദിനം: വളാഞ്ചേരി നഗരസഭയിലെ മുതിർന്ന കൗൺസിലർമാരെ ആദരിച്ചു

Uploaded Image

വളാഞ്ചേരി: ലോക വയോജന ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിലെ മുതിർന്ന കൗൺസിൽ അംഗങ്ങളെ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, കൗൺസിലർ ടി.പി. അബ്ദുൾ ഗഫൂർ എന്നിവരെയാണ് നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി പൊന്നാട അണിയിച്ച് ആദരിച്ചത്.

നഗരസഭയുടെ പ്രവർത്തനങ്ങളിൽ മുതിർന്ന അംഗങ്ങൾ നൽകുന്ന സേവനങ്ങളെയും അനുഭവസമ്പത്തിനെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ, കലാ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിമോൾ, കൗൺസിലർമാരായ മുജീബ് വാലാസി, കെ.ടി. അബ്ദുൾ റസാഖ്, സിദ്ദീഖ് ഹാജി കാലൊടി, ഷാഫി എന്ന മുത്തു, സക്കീന, റഹ്‌മാബി, ജയ സദാനന്ദൻ, ബേബി ഷഹനാസ്, എം. ഫസീല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments