ad

Ticker

6/recent/ticker-posts

സഫാ ഗോൾഡ് & ഡയമണ്ട്സിന് ISO 9001:2015 അംഗീകാരം


36 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി ജെംസ് ആൻഡ് ജ്വല്ലറി മേഖലയിൽ മുന്നേറുന്ന സഫാ ഗോൾഡ് & ഡയമണ്ട്സിന് അന്താരാഷ്ട്ര ഗുണനിലവാര അംഗീകാരമായ ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. സർട്ടിഫിക്കറ്റിന്റെ അനാച്ഛാദനം കേരള വ്യവസായ, വാണിജ്യ, ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.


സ്ഥാപനത്തിന്റെ പ്രവർത്തന സംവിധാനങ്ങളിലെ മികവിനുള്ള അംഗീകാരമായാണ് ISO സർട്ടിഫിക്കേഷനെ സഫാ ഗ്രൂപ്പ് വിലയിരുത്തുന്നത്. പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ (IPO) കൂടുതൽ വളർച്ച ലക്ഷ്യമിട്ട് മുന്നേറുന്ന സഫാ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഈ അംഗീകാരം കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ.


ഗുണനിലവാരം, കാര്യക്ഷമത, മികച്ച പ്രവർത്തന സംവിധാനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സഫാ ഗ്രൂപ്പിന്റെ മുന്നോട്ടുള്ള വളർച്ചയിൽ ഈ നേട്ടം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.


ചടങ്ങിൽ സഫാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ടി.എം.എ. സലാം, ജനറൽ മാനേജർ കെ.ടി. അബ്ദുൽ മജീദ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ സി.ഇ.ഒ. അംജദ് ഷാഹിർ, മലപ്പുറം ഇൻകെൽ എഡ്യൂസിറ്റി മാനേജർ റസാഖ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments