കേരളത്തിൽ മൂന്നു പേർക്കു കൂടി കോവിഡ്–19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 24 ആയി ഉയർന്നു. മലപ്പുറത്ത് രണ്ടു പേർക്കും കാസർകോട് ഒരാൾക്കുമാണു രോഗം സ്ഥിരീകരിച്ചത്. 12,470 പേർ നിരീക്ഷണത്തിലാണ്. ഇന്നു 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments