കണ്ണൂരില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് ജില്ലയിൽ എത്തിയതായി മുന്നറിയിപ്പ്. കഴിഞ്ഞ മാർച്ച് 5 ന് ദുബായിൽ നിന്നും SG54 സ്പൈസ്ജെറ്റ് ഫ്ലൈറ്റിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ യാത്രക്കാരനാണ് ഇയാളെന്നും മുന്നറിയിപ്പില്‍ അറിയിക്കുന്നു.
ഇയാൾ അന്നേ ദിവസം രാത്രി 9.30 നും 10.30 നും ഇടയിൽ രാമനാട്ടുകരിയിലെ മലബാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് ഹോട്ടലിലുള്ളവർ ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു.
രാമനാട്ടുകര മുൻസിപ്പാലിറ്റി റാപ്പിഡ് റസ്പ്പോൺസ് ടീമിന് (RRT ) ഇത് സംബന്ധിച്ച വിവരമുണ്ടെങ്കിൽ ആയത് ഉടൻ തന്നെ ജില്ലാ തല RRTക്ക് കൈമാറേണ്ടതാണ്
0 Comments