ad

Ticker

6/recent/ticker-posts

ഏയ്ഞ്ചൽസ് വനിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ഇരിക്കുന്ന അങ്കണവാടിയിലെ പ്രീ സ്കൂൾ കുട്ടികൾക്ക് വേണ്ടി കഥച്ചെപ്പ് പരിപാടി ആരംഭിച്ചു.

കുട്ടികളുടെ കുഞ്ഞു മനസ്സിൽ മൂല്യബോധവും സർഗ്ഗ ചിന്തകളും വർദ്ധിപ്പിക്കുവാനും കുട്ടികളെ ദൃശ്യ മാധ്യമങ്ങളുടെയും മൊബൈൽ ഫോണിന്റെയും അടിമകളാക്കാതെ കേട്ടു മനസ്സിലാക്കാനുള്ള അവരുടെ കഴിവുകൾ വളർത്തുക എന്നതാണ് കഥച്ചെപ്പ് പരിപാടി കൊണ്ടുദ്ദേശിക്കുന്നത് . പലവിദേശ രാജ്യത്തു  നിന്നും മലയാളി രക്ഷിതാക്കളും കുട്ടികളും കഥ ആസ്വദിക്കുകയും മികച്ച പ്രതികരണങ്ങൾ വാട്ട്സ് ആപ്പ് മുഖേന അറിയിക്കുകയും ചെയ്യുന്നു. മൊബൈൽ ഫോണിലൂടെ കഥ കേട്ട് ഉറങ്ങാൻ കാത്ത് നിൽക്കുന്ന ഒരു പാട് കുട്ടികളുണ്ട്. എന്നും കഥ അയക്കണമെന്ന് ആവശ്യപ്പെട്ടുന്ന കുട്ടികളും രക്ഷിതാക്കളും ഉണ്ട് എന്ന് അറിയുന്നതാണ് ഞങ്ങളുടെ ഊർജ്ജം .ഏയ്ഞ്ചൽ സ് വനിത ക്ലബ്ബ് പ്രസിഡണ്ട് കെ.കൃഷ്ണ ടീച്ചറാണ് കുട്ടികൾക്ക് കഥ അവതരിപ്പിക്കുന്നത്. ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ്, സെക്രട്ടറി ഗിരിജ പാതേക്കര, പത്മജ തിലകൻ , ടി.വി. റാബിയ, കെ.സി. ആലീസ് എന്നിവർ നേതൃത്വം നൽകുന്നത്.

Post a Comment

0 Comments