മലപ്പുറം ജില്ലയിലെ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന 2140 വൃക്കരോഗികൾക്ക് മെയ് 3 മുതൽ മുതൽ 17 വരെയുള്ള കാലയളവിൽ കൂടി ചികിത്സ ധന സഹായം അനുവദിക്കുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു -
നേരത്തെ ലോക്ക് ഡൗൺപ്രഖ്യാപിച്ചിരുന്ന മെയ് 3 വരെയാണ് ചികിത്സാ സഹായം അനുവദിക്കുന്നതിന്ന് തീരുമാനിച്ചിരുന്നത്.ഇതിന് വേണ്ടി 1.40 കോടി രൂപ മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിനായി രോഗികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്ന നടപടി നടന്ന് കൊണ്ടിരിക്കുകയുമാണ്.
വീണ്ടും ലോക്ക് ഡൗൺ 17 വരെ നീട്ടിയ സാഹചര്യത്തിൽ ഡയാലിസിസ് രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാട് പരിഗണിച്ചാണ് മെയ് 3 മുതൽ 17 വരെയുള്ള കാലയളവിൽ കൂടി നേരത്തെ തീരുമാനിച്ചത് പോലെ തന്നെ ഒരു ഡയാലിസിസിന് 900 രൂപ നിരക്കിൽ പരമാവധി 6 ഡയാലിസിസിന് സാമ്പത്തിക സഹായം നൽകുന്നതിന്ന് തീരുമാനിച്ചത്. 1.40 കോടി രൂപ കൂടി ജില്ലാ പഞ്ചായത്ത് ഇതിന് വേണ്ടി കണ്ടെത്തും. മറ്റ് പല പദ്ധതികളും ഉപേക്ഷിച്ച് കൊണ്ടാണ് ഇതിനുള്ള തുക കണ്ടെത്തുന്നതെന്നും മറ്റെന്തിനേക്കാളും പ്രധാനപ്പെട്ട വിഷയമാണിതെന്നും തീരുമാനം കൈകൊണ്ട യോഗത്തിൽ അധ്യക്ഷത വഹിച്ച എ.പി.ഉണ്ണിക്കഷ്ണൻ പറഞ്ഞു.
( മലയാളം ടെലിവിഷൻ )ജില്ലാ പഞ്ചായത്ത് തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനായ ജില്ലാ കലക്ടർക്ക് ഇതിന് അനുമതിക്കായി കത്ത് കൊടുക്കും. നേരത്തെ ജില്ലാ കലക്ടർ നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 20 മുതൽ മെയ് 3 വരെ ചികിത്സാ സഹായം അനുവദിക്കുന്നതിന്ന് തീരുമാനിച്ചിരുന്നത്. വീണ്ടും അനുമതി ലഭിക്കുന്ന മുറക്ക് തുടർ നടപടികൾ ആരംഭിക്കും.
0 Comments