2020 ജൂൺ അഞ്ചിന് വെള്ളിയാഴ്ച സ്വാഗതമാട് D&E ആർക്കിടെക്റ്റ് ഓഫീസിൽ വച്ച് ലെൻസ്ഫെഡ് പൊന്മള യൂണിറ്റ് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
"ഭുമിയേ സംരക്ഷിക്കാൻ കൈകോർക്കു പൂനരുപയോഗത്തിലൂടെ "
പാഴ്‌വസ്തുക്കളുടെ പുനരുപയോഗ ത്തിലൂടെയാണ് ഭൂമിയുടെ സംരക്ഷണം എന്ന സന്ദേശം പ്രചരിപ്പിക്കുന്ന വി എച്ച് ഓൾഡ് സ്ക്രാപ്പ് രണ്ടത്താണി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ അബുതാഹിർ V എയും അദ്ദേഹത്തിൻറെ കൂടെ വർഷങ്ങളായി പ്രവർത്തിക്കുന്ന 90 വയസിനടുത്ത് പ്രായമുള്ള , ആരെയും ആശ്രയിക്കാതെ സ്വന്തം പ്രവർത്തനംകൊണ്ട് പരിസ്ഥിതിക്ക് ദോഷം ആകുന്ന പാഴ് വസ്തുക്കൾ ശേഖരിച്ച് പുനരുപയോഗം നടത്തി കൊണ്ട് ഉപജീവിത മാർഗം മുന്നോട്ട് നയിക്കുന്ന ചേക്കു ഇന്ത്യനൂരി നെയും ജൻമനാ വികലാംഗനാ യിട്ടുപോലും വൈകല്യം തളർത്താത്ത മനസ്സുമായി 20 വർഷക്കാലമായി പല വീടുകളും കയറിയിറങ്ങി പാഴ് വസ്തുക്കൾ ശേഖരിച്ച് പരിസ്ഥിതിക്ക് ഉപയോഗ്യമായ രൂപത്തിൽ രൂപമാറ്റം നടത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന മുസ്തഫ കോട്ടൂരിനെയും യൂണിറ്റ് കമ്മിറ്റി ആദരിച്ചു.
അബുതാഹിർ, ചേക്കു ഇന്ത്യനൂർ, മുസ്തഫ കോട്ടൂർ എന്നിവരെ യഥാക്രമം ഏരിയ പ്രസിഡൻറ് കുഞ്ഞിമൊയ്തീൻ കുട്ടി ട്രഷറർ ഗുണനാഥ് യു ഏരിയ സെക്രട്ടറി അബ്ദുറഹ്മാൻ എന്നിവർ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.
ശ്രീ അബുതാഹിറിന്റെ പരിസ്ഥിതിയെ കുറിച്ചുള്ള കാര്യങ്ങൾ പ്രതിപാദിച്ചു കൊണ്ടുള്ള മറുപടി പ്രസംഗം വളരെ സുന്ദരവും ചിന്തനീയവും പഠനാർഹവും ആയിരുന്നു. കൂടാതെ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും പച്ചക്കറിവിത്തുകൾ അടങ്ങിയ കടലാസ് പേനകൾ അബുതാഹിർ വിതരണം ചെയ്തു. കൂട്ടത്തിൽ ഏറ്റവും പ്രായം ചെന്ന ചേക്കു ഇന്ത്യനൂർ എന്നവർ ഡി സി മെമ്പർ അബ്ദുല്ലത്തീഫ് മങ്ങാട്ടിലിന് വൃക്ഷത്തൈ സമ്മാനിക്കുകയും ചെയ്തു.
10.30 ന് തുടങ്ങിയ പരിസ്ഥിതി ദിന പരിപാടി യൂണിറ്റ് പ്രസിഡൻറ് അബ്ദുൽ കരീം സാഹിബിന്റെ അധ്യക്ഷതയിലാണ് നടന്നത് . ലെൻസ്ഫെഡ് കോട്ടക്കൽ ഏരിയ പ്രസിഡൻറ് കുഞ്ഞിമൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. നിയാസ് പാറോളി അഫ്സൽ ബാബു ജയേഷ് നടുവത്ത് സലാഹുദ്ദീൻ കെ എന്നീ മെമ്പർമാരും പങ്കെടുത്തു. പൊന്മള യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷബീർ സ്വാഗതവും ട്രഷറർ ഫൈസൽ മുനീർ നന്ദിയും പറഞ്ഞു. 11: 30 ന് യോഗം അവസാനിപ്പിച്ചു.
0 Comments