രാജസ്ഥാനിൽ വിമത MLA മാർക്കെതിരെയുള്ള അയോഗ്യത നടപടികൾ തടഞ്ഞ ഹൈക്കോടതി നിർദേശത്തിനെതിരെ സ്പീക്കർ CP ജോഷി നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു വ്യാഴാഴ്ച ഹർജി പരിഗണവേ സുപ്രീം കോടതി വ്യക്തമാക്കിയത്.
അതിനിടെ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യമായി മുഖ്യമന്ത്രി ഇന്നും ഗവർണറെ കാണും. വെള്ളിയാഴ്ച നിയമസഭ സമ്മേളനം വിളിക്കണമെന്നാണ് മന്ത്രിസഭ വീണ്ടും ഗവർണർ കൽരാജ് മിശ്രയോട് ശുപാർശ ചെയ്തിരിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ നിർണായക നീക്കവുമായി ബിഎസ്പിയും രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യാൻ എംഎൽഎമാർക്ക് ബിഎസ്പി നിർദ്ദേശം നൽകി.
![]() |
Advt: |
0 Comments