ad

Ticker

6/recent/ticker-posts

രണ്ടാംദിവസവും വിലകുറഞ്ഞു: സ്വര്‍ണവില പവന് 41,200 രൂപയായി

തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ചൊവാഴ്ച പവന്റെ വിലയില്‍ 400 രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ സ്വര്‍ണവില പവന് 41,200 രൂപയായി. ഗ്രാമിന്  5150 രൂപയാണ് വില. തിങ്കളാഴ്ചയും വില 400 രൂപകുറഞ്ഞിരുന്നു. രണ്ടുദിവസംകൊണ്ട് 800 രൂപയുടെ കുറവാണുണ്ടായത്. വെള്ളിയാഴ്ചയാണ് പവന്‍വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപയിലെത്തി റെക്കോഡിട്ടത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.  

Post a Comment

0 Comments