ad

Ticker

6/recent/ticker-posts

എടത്വ:അതിജീവനം പാഠമാക്കിയ കുട്ടനാട്ടുകാർ എല്ലാം അതിജീവിക്കുമെന്നുറപ്പ്.കേട് വന്ന ഫ്രിഡ്ജ് കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടെന്ന് അനുഭവം പഠിപ്പിച്ചതായി തലവടി വാലയിൽ ബെറാഖാ ഭവനിൽ സാമൂഹ്യ പ്രവർത്തകനായ ഡോ:ജോൺസൺ വി.ഇടിക്കുള പറയുന്നു

2018 ൽ പ്രളയം വന്നപ്പോൾ കേടായ  ഡബിൾ ഡോർ ഫ്രിഡ്ജ്  വീണ്ടും ഗ്യാസ് നിറച്ച് ഉപയോഗിക്കുമ്പോൾ പുതിയത് വാങ്ങുവാൻ തീരുമാനിച്ചു.പഴയത് മാറി പുതിയത് എടുക്കുകയായിരുന്നു ആദ്യം ഉദ്യേശം.എന്നാൽ  ഫ്രിഡ്ജ് ഇല്ലാതിരുന്ന ഒരാൾക്ക് ഉപയോഗിക്കാൻ നല്കി.അദ്ദേഹം പുതിയത് വാങ്ങിയപ്പോൾ ഫ്രിഡ്ജ് കേട്കൂടാതെ തിരികെ ഏത്പ്പിച്ചു.ഒടുവിൽ ആക്രിയായി നല്കാൻ തീരുമാനിച്ചപ്പോൾ സഹധർമ്മിണി ജിജിമോൾ ജോൺസൻ അഭിപ്രായം മുന്നോട്ടു വെച്ചു.''പഴയത് അവിടെ ഇരിക്കട്ടെ..! എന്തെങ്കിലും ആവശ്യം വരും.. ''

അത് കേട്ട് സൂക്ഷിച്ചു വെച്ചിരുന്ന ഫ്രിഡ്ജ് കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയ ഭീഷണി മൂലം അയൽവാസിയായ വിനോദിൻ്റെ സഹായത്താൽ ' ഫ്രിഡ്ജ് തോണി'യാക്കി മാറ്റുകയായിരുന്നു... ഇന്നലെ 3 കുടുംബത്തെ ഈ ''ഫ്രിഡ്ജ് തോണി ''യിൽ  സുരക്ഷിതമായ മറ്റൊരു വീട്ടിൽ എത്തിച്ചു..ഇന്ന് ഇതിൻ്റെ പ്രയോജനം ഏറെയാണ്..

ജലനിരപ്പ്  ഉയർന്നതോടെ സമീപത്തെ  പലകിണറുകളും  കവിഞ്ഞ് ഒഴുകാന്‍ തുടങ്ങി.ഏകാശ്രയം നദികളിലും തോടുകളിലും നിന്ന് ലഭിക്കുന്ന വെള്ളമാണ്.കിഴക്കന്‍ വെള്ളത്തിന്റെ വരവോടെ ജലാശയങ്ങള്‍ കലങ്ങിമറിഞ്ഞ് മലിനമായി തീര്‍ന്നു.വെള്ളപൊക്ക സമയങ്ങളില്‍ ശുദ്ധജലം കുട്ടനാട്ടുകാര്‍ക്ക് കിട്ടാക്കനിയാണ്. ശുദ്ധജല ക്ഷാമം അനുഭവിക്കുന്നവർക്ക് ഇതിൽ  കുടിവെള്ളം എത്തിക്കുകയും ചെയ്യുന്നു.

Post a Comment

0 Comments