ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലയില്‍ ഇന്ന് 1,374 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.06 ശതമാനം

 


കോവിഡ് 19: ജില്ലയില്‍ 1,374 പേര്‍ക്ക് രോഗം; 862 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.06 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,331 പേര്‍ ഉറവിടമറിയാതെ 18 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 11,352 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 29,806 പേര്‍ 

 മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 25) 1,374 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അല്‍പ്പം വര്‍ധിച്ച് 14.06 ശതമാനത്തിലെത്തിയതായും അവര്‍ പറഞ്ഞു. 1,331 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 18 പേര്‍ക്ക് രോഗംബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 14 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 862 പേര്‍ കൂടി കോവിഡ് മുക്തരായതോടെ ജില്ലയില്‍ 3,17,231 പേരാണ് രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 29,806 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 11,352 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 689 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 237 പേരും 100 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 531 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,102 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ആരോഗ്യജാഗ്രത ഉറപ്പാക്കണം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴും കൃത്യമായ സാമൂഹിക അകലവും മാസ്‌ക് ഉപയോഗിക്കുന്നതുള്‍പ്പടെ ആരോഗ്യ ജാഗ്രതാ നടപടികളും നിര്‍ബന്ധമായും സ്വീകരിക്കണം. വിവാഹമുള്‍പ്പടെ ആഘോഷ പരിപാടികളിലും മരണാന്തര ചടങ്ങുകളിലും കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253. മലപ്പുറം ജില്ലയില്‍ വെള്ളി (ജൂണ്‍ 25) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു, എ.ആര്‍ നഗര്‍ 17 ആലങ്കോട് 06 ആലിപ്പറമ്പ് 10 അമരമ്പലം 10 ആനക്കയം 06 അങ്ങാടിപ്പുറം 17 അരീക്കോട് 03 ആതവനാട് 18 ഊരകം 03 ചാലിയാര്‍ 15 ചീക്കോട് 07 ചേലേമ്പ്ര 07 ചെറിയമുണ്ടം 02 ചെറുകാവ് 13 ചോക്കാട് 08 ചുങ്കത്തറ 21 എടക്കര 05 എടപ്പറ്റ 02 എടപ്പാള്‍ 11 എടരിക്കോട് 02 എടവണ്ണ 21 എടയൂര്‍ 43 ഏലംകുളം 26 ഇരിമ്പിളിയം 05 കാലടി 03 കാളികാവ് 06 കല്‍പകഞ്ചേരി 02 കണ്ണമംഗലം 30 കരുളായി 01 കരുവാരക്കുണ്ട് 02 കാവനൂര്‍ 10 കീഴാറ്റൂര്‍ 12 കീഴുപറമ്പ് 04 കോഡൂര്‍ 09 കൊണ്ടോട്ടി 27 കൂട്ടിലങ്ങാടി 04 കോട്ടക്കല്‍ 10 കുറുവ 13 കുറ്റിപ്പുറം 22 കുഴിമണ്ണ 10 മക്കരപ്പറമ്പ് 10 മലപ്പുറം 23 മമ്പാട് 10 മംഗലം 16 മഞ്ചേരി 22 മങ്കട 16 മാറാക്കര 03 മാറഞ്ചേരി 12 മേലാറ്റൂര്‍ 13 മൂന്നിയൂര്‍ 18 മൂര്‍ക്കനാട് 12 മൂത്തേടം 07 മൊറയൂര്‍ 05 മുതുവല്ലൂര്‍ 03 നന്നമ്പ്ര 11 നന്നംമുക്ക് 03 നിലമ്പൂര്‍ 09 നിറമരുതൂര്‍ 18 ഒതുക്കുങ്ങല്‍ 02 ഒഴൂര്‍ 07 പള്ളിക്കല്‍ 18 പാണ്ടിക്കാട് 57 പരപ്പനങ്ങാടി 22 പറപ്പൂര്‍ 09 പെരിന്തല്‍മണ്ണ 16 പെരുമണ്ണ ക്ലാരി 06 പെരുമ്പടപ്പ് 31 പെരുവള്ളൂര്‍ 13 പൊന്മള 02 പൊന്മുണ്ടം 15 പൊന്നാനി 68 പൂക്കോട്ടൂര്‍ 02 പോരൂര്‍ 26 പുലാമന്തോള്‍ 22 പുളിക്കല്‍ 09 പുല്‍പ്പറ്റ 04 പുറത്തൂര്‍ 17 പുഴക്കാട്ടിരി 08 താനാളൂര്‍ 09 താനൂര്‍ 14 തലക്കാട് 09 തവനൂര്‍ 15 താഴേക്കോട് 07 തേഞ്ഞിപ്പലം 12 തെന്നല 14 തിരുന്നാവായ 15 തിരുവാലി 05 തൃക്കലങ്ങോട് 15 തൃപ്രങ്ങോട് 15 തുവ്വൂര്‍ 10 തിരൂര്‍ 14 തിരൂരങ്ങാടി 08 ഊര്‍ങ്ങാട്ടിരി 12 വളാഞ്ചേരി 15 വളവന്നൂര്‍ 26 വള്ളിക്കുന്ന് 09 വട്ടംകുളം 11 വാഴക്കാട് 21 വാഴയൂര്‍ 03 വഴിക്കടവ് 27 വെളിയങ്കോട് 19 വേങ്ങര 14 വെട്ടത്തൂര്‍ 08 വെട്ടം 18 വണ്ടൂര്‍ 21 ജില്ലയില്‍ 10,64,970 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു മലപ്പുറം ജില്ലയില്‍ ഇതുവരെ 10,64,970 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 8,59,416 പേര്‍ ഒന്നാം ഡോസും 2,05,554 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചിട്ടുള്ളത്. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,49,191 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 1,44,696 പേര്‍ ഒന്നാം ഡോസ് വാക്‌സിനും 4,495 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 6,17,292 പേര്‍ ഒന്നാം ഡോസും 1,40,796 പേര്‍ രണ്ടാം ഡോസ് വാക്‌സിനുമാണ് സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 42,743 പേരാണ് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 29,169 പേര്‍ക്ക് രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 21,138 പേര്‍ ഒന്നാം ഡോസും 18,194 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേരാണ് ഇതുവരെ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. നേരത്തെ 33,547 പോളിംഗ് ഉദ്യോഗസ്ഥര്‍ ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Post a Comment

0 Comments